യു.കെ.വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഓണ്‍ലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. കവന്‍ട്രി റെഡ് ലെയ്‌നില്‍ ജിതേഷ് താമസിച്ചിരുന്ന ഗുരിത് യുകെയിലെത്തിയിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരില്‍ പിടിയിലായത്.

14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങില്‍ നിന്ന് പുറത്താക്കി.

അറസ്റ്റുമായി ബന്ധപ്പെട്ട വീഡിയോയില്‍ ഗുരീത് മാപ്പു ചോദിക്കുന്നുണ്ട്. ക്ഷമിക്കണം. എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്ക് നോക്ക്, അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക് ഇനി വാണിങ്ങിന് പ്രസക്തിയില്ലെന്ന് കൂടെയുള്ള ഒരാള്‍ പറയുന്നത് കേള്‍ക്കാം.

താന്‍ ഇനി ഒരിക്കലും ഇങ്ങനെ പ്രവര്‍ത്തിക്കില്ല, ഇതു നിയമ വിരുദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നാണ് ഗുരീത് പറഞ്ഞത്. 14 വയസ്സുണ്ടെന്ന് ചാറ്റില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് കൂടെയുള്ളൊരാള്‍ ഗുരീതിന് മറുപടി നല്‍കി. ഇതോടെ താന്‍ കുട്ടിയെ കണ്ടിട്ടില്ലെന്ന് ഗുരീത് വ്യക്തമാക്കുന്നു. ഇതു ഓണ്‍ലൈന്‍ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലെന്ന് തനിക്കറിയാമെന്നും ഇയാള്‍ പറയുന്നുണ്ട്.

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിജിലന്റുമാരാണ് ഗുരീതിനെ കുരുക്കിയത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions