യു.കെ.വാര്‍ത്തകള്‍

കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍

സസെക്‌സും കെന്റും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് പേര്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നാളെയോടെ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സസെക്‌സിലെ ഈസ്റ്റ് ഗ്രിന്‍സ്‌റ്റെഡില്‍ 16500 വീടുകളില്‍ വെള്ളം കൃത്യമായി ലഭിക്കുന്നില്ല. കെന്റിലെ ഹോള്ങ് ബോണ്‍, ഹെഡ് കോണ്‍, അള്‍കോംബ്, കിംഗ്‌സ് വുഡ്,സട്ടന്‍ വാലന്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ 4500 വീടുകളും പ്രതിസന്ധിയിലാണ്. പലയിടത്തും വെള്ളം നേരിയ അളവിലാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ ക്ഷമ ചോദിച്ച സൗത്ത് ഈസ്റ്റ് വാട്ടര്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കുമെന്നറിയിച്ചു.

കനത്ത തണുപ്പും കാലാവസ്ഥാ പ്രശ്‌നങ്ങളും വിതരണ പ്രതിസന്ധിയ്ക്ക് കാരണമായി. ബോട്ടിലുകള്‍ വിതരണം ചെയ്യുന്ന സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹന തിരക്കും ഗതാഗത കുരുക്കുമാണ്.

വെള്ളവിതരണം വേഗത്തില്‍ പുനസ്ഥാപിക്കാന്‍ കമ്പനികളുടെ അടിയന്തര യോഗം വിളിച്ചതായി മന്ത്രി മേരി ക്രീഗ് വ്യക്തമാക്കി. അംഗീകരിക്കാനാകാത്തത് എന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. പ്രായമായവരും കുട്ടികളും അസുഖ ബാധിതരുമായവര്‍ക്കും എത്രയും പെട്ടെന്ന് വെള്ളം ആവശ്യമെങ്കില്‍ എത്തിക്കാനുള്ള നടപടികളും നടന്നുവരികയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions