യു.കെ.വാര്‍ത്തകള്‍

ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം

ചില കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് നിയമാനുസൃതം എത്തുന്നവര്‍ക്കും വെല്ലുവിളിയാകുന്നു. കെയര്‍ വര്‍ക്കര്‍ വിസ കുടിയേറ്റക്കാരുടെ ഒഴുക്കിന് തടസം വന്നതോടെ എന്‍എച്ച്എസ് വിസ റൂട്ടില്‍ വ്യാപക ദുരുപയോഗം അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അത് മാന്യമായി എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

കെയര്‍ വര്‍ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്‌വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം.

ഹ്രിദോയുടെ വിസ പിന്‍വലിച്ച നടപടി കോടതിയിലെത്തിയെങ്കിലും കേസ് വിജയിച്ചില്ല. ഇതോടെയാണ് ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസ സ്‌കീമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപണം ശക്തമായത്. കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്യാന്‍ ഉദ്ദേശമില്ലാത്ത, ബ്രിട്ടനില്‍ എങ്ങനെയെങ്കില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചവര്‍ ഇത് ചൂഷണം ചെയ്‌തെന്നാണ് എംപിമാര്‍ പരാതിപ്പെടുന്നത്.

2020-ല്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ തുടങ്ങിയ ശേഷം 760,000-ലേറെ വിദേശ പൗരന്‍മാര്‍, ഡിപ്പന്റന്‍ഡ്‌സ് ഉള്‍പ്പെടെ, ഇത് ഉപയോഗിച്ചു. ജൂലൈയില്‍ വിസാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശ പൗരന്‍മാര്‍ക്ക് കെയര്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. വന്‍തോതില്‍ ഫീസ് വാങ്ങിയ കെയര്‍ വിസ നേടിക്കൊടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാത്തതും, ചൂഷണത്തിന് ഇരയാക്കുന്നതുമായ നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു നടപടി.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions