ചരമം

സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍

ഇരുപതു വര്‍ഷമായി സ്‌കന്ത്രോപ്പില്‍ താമസിക്കുകയായിരുന്ന സന്തോഷ് ജേക്കബിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ഈമാസം ഒന്‍പതിന് വെളളിയാഴ്ചയാണ് സന്തോഷ് ജേക്കബിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം 17ന് ശനിയാഴ്ചയാണ് നടക്കുക. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ സ്‌കന്ത്രോപ്പിലെ ഓള്‍ഡ് ബ്രംപി യുണൈറ്റഡ് ചര്‍ച്ചിലാണ് ചടങ്ങുകള്‍. ഇതിന്റെ ലൈവ് സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാരം 20ന് ചൊവ്വാഴ്ച നാട്ടില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം

Old Brumby United Church, Scunthorpe, DN16 2AQ

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയായ സന്തോഷ് ജേക്കബ് 2004ലാണ് യുകെയിലെത്തിയത്. ആദ്യം നോട്ടിംഗ്ഹാമിലായിരുന്ന സന്തോഷ് പിന്നീടാണ് സ്‌കന്ത്രോപ്പിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. എങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന സന്തോഷ് ഡിസംബര്‍ പത്തിനാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പെട്ടെന്നാണ് വീട്ടില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സയും ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കാതെ വരികയായിരുന്നു. ഇവിടെ സന്ദര്‍ലാന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗവും നാട്ടില്‍ ചന്ദനപ്പള്ളി വലിയ പള്ളി ഓര്‍ത്തഡോക്‌സ് അംഗവുമായിരുന്നു.

ഭാര്യ സുനി മോള്‍ പുന്നെന്‍, മക്കള്‍: സോനു സന്തോഷ്, ഷോണ്‍ സന്തോഷ്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions