യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍

ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിഷേധവുമായി സിഖുകാര്‍
പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി സിഖുകാര്‍. 200 ലേറെ സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

30കളിലുള്ള യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ വംശജരുടെ സംഘത്തിലെ ആറു പേര്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായിട്ടാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്ന് പീഡനം നടത്തിയ പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.

പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോഴാണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെണ്‍കുട്ടിക്ക് 16 വയസായതോടെ കുട്ടിയെ വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതായി സിഖ് പ്രസ് അസോസിയേഷന്‍ അറിയിച്ചു. സിഖ് സമുദായ അംഗമാണ് പെണ്‍കുട്ടി.

പ്രതി താമസിച്ചിരുന്ന പ്രദേശത്ത് 20 സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. ഇവിടെയുള്ള കുട്ടികളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് ആരോപണം. ഇത്തരം സംഘങ്ങള്‍ 11നും 16നും വയസിനിടയിലുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ദുര്‍ബലരായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം മനുഷ്യക്കടത്തിന് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions