യു.കെ.വാര്‍ത്തകള്‍

വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം

യുകെയില്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. കുറഞ്ഞ വിലയില്‍ വീട് വാങ്ങാന്‍ ഒരു സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ശരാശരി എസ്‌റ്റേറ്റ് ഏജന്റിന് 32 വീടുകള്‍ വില്‍ക്കാനായി കൈയിലുണ്ടെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ സൂപ്ല പറയുന്നു. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

ലണ്ടനില്‍ വില്‍ക്കാനുള്ള വീടുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണം. ഇവിടെ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്ന നിലയിലാണ്. 2025 അവസാനത്തില്‍ പ്രോപ്പര്‍ട്ടി വിപണി അല്‍പ്പം മെല്ലെപ്പോക്കിലേക്ക് നീങ്ങിയിരുന്നു. ബജറ്റില്‍ പുതിയ പ്രോപ്പര്‍ട്ടി നികുതികള്‍ വരുമെന്ന ആശങ്കയിലായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം വീടുകള്‍ മാറാനുള്ള ആഗ്രഹം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സൂപ്ല പറയുന്നു.

വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണമേറിയതോടെ ചില വില്‍പ്പനക്കാര്‍ക്ക് പ്രോപ്പര്‍ട്ടി കൈമാറുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മൂന്നിലൊന്ന് വീടുകളും 2025ല്‍ ലിസ്റ്റ് ചെയ്തവയാണ്. വില്‍പ്പന നടക്കാതെ വന്നതോടെ ഇവ വീണ്ടും ലിസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions