യു.കെ.വാര്‍ത്തകള്‍

വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത

വീണ്ടും യുകെയില്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നല്‍കിയ മുന്നറിയിപ്പില്‍ നിരവധി പ്രദേശങ്ങളില്‍ മഞ്ഞു വീഴുന്നത് ശക്തമാകുമെന്ന് വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറയുമെന്നതിനാല്‍ യാത്ര തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ജനുവരി 20 ഓടെ തണുപ്പു ശക്തമാകും. 29 വരെ മഞ്ഞു വീഴ്ച തുടരുമെന്നും മുന്നറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ മേഖലയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും കിഴക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയുമാകും. താപനില വളരെ താഴുന്നതോടെ മഞ്ഞുവീഴ്ച ഉയരും.

ജനുവരി 27, 28 തിയതികളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും എഡിന്‍ബര്‍ഗിലും ജനുവരി 26ന് ശേഷം മഞ്ഞുവീഴ്ച ശക്തമാകും. ഗതാഗത പ്രതിസന്ധിയും ഫ്ലൂ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധിയും രൂക്ഷമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions