യു.കെ.വാര്‍ത്തകള്‍

ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍

ചികിത്സയില്‍ ഗുരുതരമായ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിനെതിരെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടത് പ്രൊഫഷണല്‍ മിസ്‌കണ്ടക്ടായി കോടതി കണ്ടെത്തി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തില്‍ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടപടിയിലേക്കെത്തിയത്.

രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിന്റെ അളവില്‍ തെറ്റുപറ്റിയതായും കൃത്യസമയം മരുന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടതായും കണ്ടെത്തി. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പേഷ്യന്റ് നോട്ടീസില്‍ രേഖപ്പെടുത്തുന്നതിലും നഴ്‌സ് വീഴ്ച വരുത്തി. അടിയന്തര ഘട്ടങ്ങളില്‍ പാലിക്കേണ്ട ക്ലിനിക്കല്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് 12 മാസം സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാകും. എന്നാല്‍ മതിയായ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കി പിഴവുകള്‍ തിരുത്തിയെന്ന് എന്‍എംസി പാനലിനെ ബോധിപ്പിക്കണം. എന്‍എംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ നഴ്‌സിന് അവകാശമുണ്ട്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions