യു.കെ.വാര്‍ത്തകള്‍

ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു


ജീവിതച്ചെലവ് വര്‍ധിക്കുന്നതും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുട്ടും ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ അബോര്‍ഷന്‍ നിരക്ക് 11% കൂടിയെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആയിരം പേരില്‍ 23.0 എന്ന തോതിലാണ് സ്ത്രീകളിലെ അബോര്‍ഷന്‍ നിരക്ക്. 1967-ല്‍ അബോര്‍ഷന്‍ ആക്ട് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 'ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായ സമയത്തെ അബോര്‍ഷന്‍ രീതിയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അബോര്‍ഷന്‍ നിരക്ക് എന്ത് കൊണ്ട് വര്‍ധിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം', രാജ്യത്തെ ഏറ്റവും വലിയ അബോര്‍ഷന്‍ സേവനദാതാക്കളായ ബിപിഎഎസിലെ ചീഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ കാറ്റി സാക്‌സണ്‍ പറഞ്ഞു.

സാമ്പത്തിക കാരണങ്ങള്‍ മൂലം ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ തീരുമാനിക്കേണ്ടി വരുന്നതാണ് അവസ്ഥ. ഇത് ദുരവസ്ഥയാണ്, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും പ്രതിസന്ധിയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ട്രാസെപ്റ്റീവ് അപ്പോയിന്റ്‌മെന്റിനുള്ള ദീര്‍ഘമായ കാത്തിരിപ്പ്, ആവര്‍ത്തിച്ച് പ്രിസ്‌ക്രിപ്ഷന്‍ കിട്ടാനുള്ള പെടാപ്പാട്, ചോയ്‌സുകളുടെ അഭാവം എന്നിവയും പ്രശ്‌നമാണെന്ന് സാക്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക സമ്മര്‍ദവും, ജീവിതച്ചെലവും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന തീരുമാനങ്ങളെ രൂപപ്പെടുത്തുകയാണെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്‌ട്രെറ്റീഷ്യന്‍സ് പ്രസിഡന്റ് ഡോ. ആലിസണ്‍ റൈറ്റ് പറഞ്ഞു. സമ്മര്‍ദത്തിലായ ജിപി, ലൈംഗിക ഹെല്‍ത്ത് സര്‍വ്വീസുകള്‍ സ്ത്രീകള്‍ക്ക് സേവനം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നുണ്ടാകുമെന്ന് റൈറ്റ് കൂട്ടിച്ചേര്‍ത്തു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions