യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍

വനിതകളുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരി ഉപയോഗിച്ചത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് കേസിന് പോയ വനിതാ നഴ്‌സുമാര്‍ക്ക് വിജയം. ജോലി സ്ഥലത്ത് വനിതാ നഴ്‌സുമാര്‍ക്ക് ഇതിന്റെ പേരില്‍ അപമാനത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ജഡ്ജ് വിധിച്ചത്.

വനിതാ നഴ്‌സുമാരുടെ അന്തസ്സ് കെടുത്തുകയും, ജോലി സ്ഥലത്ത് വിദ്വേഷം ജനിപ്പിക്കുന്ന, നാണകെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ജഡ്ജ് കണ്ടെത്തിയത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഏഴ് വനിതാ നഴ്‌സുമാരാണ് എംപ്ലോയറായ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിനെതിരെ പരാതി നല്‍കിയത്. ട്രാന്‍സ് സഹനഴ്‌സായ റോസ് ഹെന്‍ഡേഴ്‌സണ്‍ വനിതകളുടെ സൗകര്യം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഉന്നയിച്ച എതിര്‍പ്പാണ് ഇതിലേക്ക് നയിച്ചത്.

പുരുഷനായി ജനിച്ച, ട്രാന്‍സ് നഴ്‌സിനെ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുവദിച്ച് കൊണ്ട് പരാതിക്കാരെ ട്രസ്റ്റ് ലിംഗപരമായി പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തതെന്ന് വിധിയില്‍ വ്യക്തമാക്കി. നഴ്‌സുമാര്‍ ആശങ്ക ഉന്നയിച്ചപ്പോഴും ഇതൊന്നും ഗുരുതരമായി കണ്ട് പരിഗണിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ പിന്തുണയോടെയാണ് നഴ്‌സുമാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് സാമാന്യ ബുദ്ധിയുടെ വിജയമാണെന്ന് പരാതി നയിച്ച നഴ്‌സ് ബെതാനി ഹച്ചിസണ്‍ പറഞ്ഞു.

വിധി സുപ്രധാനമാണെങ്കിലും രാജ്യത്തെ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ഇത് സംബന്ധിച്ച നയങ്ങള്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാകണമെന്ന് വനിതാ നഴ്‌സുമാര്‌ കൂട്ടിച്ചേര്‍ത്തു. റോസിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.


  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions