യു.കെ.വാര്‍ത്തകള്‍

വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍

വിദേശത്ത് നിന്ന് എത്തിയ കെയര്‍ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വെയില്‍സില്‍ ആദ്യമായി കാര്‍ഡിഫ് സിറ്റി കൗണ്‍സില്‍ ‘മൈഗ്രന്റ് കെയര്‍ വര്‍ക്കേഴ്സ് ചാര്‍ട്ടര്‍’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാര്‍ട്ടര്‍, കെയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനീതികള്‍ അവസാനിപ്പിക്കാനും തൊഴില്‍ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡന്‍ഷ്യല്‍ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗണ്‍സില്‍ ആശ്രയിക്കുന്നത്.

വിസാ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴില്‍ നിബന്ധനകള്‍ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാര്‍ട്ടറിനെ കൗണ്‍സില്‍ കാണുന്നത്. കൗണ്‍സില്‍ കരാര്‍ നല്‍കുന്ന കെയര്‍ സ്ഥാപനങ്ങള്‍ സുതാര്യവും നൈതികവുമായ നിയമന നടപടികള്‍ പാലിക്കണം. കുറഞ്ഞത് ‘റിയല്‍ ലിവിംഗ് വേജ്’ ശമ്പളം നല്‍കണം, യാത്രാസമയം, കാത്തിരിപ്പ് സമയം, നിര്‍ബന്ധ പരിശീലനം എന്നിവയ്ക്ക് പൂര്‍ണമായും ശമ്പളം ഉറപ്പാക്കണം. അനധികൃത റിക്രൂട്ട്‌മെന്റ് ഫീസ് തുടങ്ങിയ ചൂഷണങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ചാര്‍ട്ടര്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് കൗണ്‍സില്‍ നിരീക്ഷിക്കുകയും, വിസ റദ്ദാക്കല്‍ ഭീഷണിയിലൂടെയോ നാടുകടത്തല്‍ ഭീഷണിയിലൂടെയോ തൊഴിലാളികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സ്ഥിരതയുള്ള ജോലി സമയവും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുക, പരാതികള്‍ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം ഒരുക്കുക, ട്രേഡ് യൂണിയനുകളുമായി സഹകരിക്കുക തുടങ്ങിയതും ചാര്‍ട്ടറിന്റെ ഭാഗമാണ്. ഇത് വെയില്‍സിലെ കെയര്‍ മേഖലയ്ക്ക് പുതിയ മാനദണ്ഡമാകുമെന്ന് കാര്‍ഡിഫ് കൗണ്‍സില്‍ നേതൃത്വം വ്യക്തമാക്കി.

അനേകം മലയാളികള്‍ ആണ് യുകെയിലെ കെയര്‍ മേഖലയിലെ ജോലി ചെയ്യുന്നത്. അവരുടെ സേവനം ആരോഗ്യ-സാമൂഹ്യ പരിപാലന രംഗത്ത് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇത് മറ്റിടങ്ങളിലും നടപ്പായാല്‍ വിദേശ കെയര്‍ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, കൂടുതല്‍ സുരക്ഷയും മാന്യതയും ഉറപ്പാക്കാനാകും.

  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions