യു.കെ.വാര്‍ത്തകള്‍

ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു



ബ്രിട്ടീഷ് തലസ്ഥാനം മാറുകയാണ്. ഒരു കാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ലണ്ടന്‍. എന്നാല്‍ ഇന്ന്ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര്‍ കുടിയേറ്റക്കാരായിരുന്നു.

വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ലൈല കണ്ണിംഗ്ഹാം ആരോപിക്കുന്നു. ക്രിമിനലുകളുടെ പിടിയില്‍ നിന്നും നഗരം തിരിച്ചു പിടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

ലണ്ടന്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍, യുവാക്കള്‍ കൂട്ടമായി നഗരം വിടുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ മേയറായാല്‍, മെറ്റ് പോലീസ് കൈകാര്യം ചെയ്യുക ഗ്രൂമിംഗ് ഗ്യാംഗുകളെയും യഥാര്‍ത്ഥ ക്രിമിനലുകളെയും ആയിരിക്കുമെന്നും, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുന്നവരെയായിരിക്കില്ലെന്നും ലൈല കണ്ണിംഗ്ഹാം വ്യക്തമാക്കുന്നു. ഫോട്ടോ എടുക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ മാത്രമായി നടക്കുന്ന ഒരു മേയര്‍ ദീര്‍ഘകാലം ഭരിച്ചതാണ് നഗരം തകരാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു.

ഏറ്റവും അധികം ആളുകള്‍ വിട്ടുപോയത് ന്യൂഹാമില്‍ നിന്നാണ്. ഇവിടേക്ക് വന്നവരേക്കാള്‍, 15,000 പേരാണ് അധികമായി ഇവിടം വിട്ടുപോയത്. ലണ്ടന്‍ മൊത്തമായി പരിഗണിച്ചാല്‍ ഇവിടേക്ക് വന്നവരേക്കാള്‍ 1,28,200 പേരാണ് ഇവിടം വിട്ടു പോയത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം 2023ലും 2021ലും മാത്രമാണ് ഇതിനേക്കാള്‍ അധികം പേര്‍ നഗരം വിട്ട് പോയിട്ടുള്ളത്. ബര്‍മിംഗ്ഹാം, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളുടെ വളര്‍ച്ചയും ഇക്കാര്യത്തില്‍ ലണ്ടന് ഒരു പ്രതികൂല ഘടകമായിട്ടുണ്ട്.

  • ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും
  • ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions