Don't Miss

ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24

മാഡ്രിഡ്: സ്‌പെയിനില്‍ രണ്ട് ഹൈസ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ മരണപ്പെട്ടു. 24 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ 25 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.40ഓടെയാണ് സംഭവം ഉണ്ടായത്. കോര്‍ഡോബയ്ക്കടുത്തുള്ള അഡാമുസിലായിരുന്നു അപകടം.

മലാഗയില്‍ നിന്നും മാഡ്രിഡിലേക്കുള്ള ട്രെയിനും ഹുവേലയിലേക്കുള്ള ട്രെയിനും തൊട്ടടുത്ത പാളങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗത്തില്‍ പോവുകയായിരുന്ന ട്രെയിനുകള്‍ പാളം തെറ്റി തമ്മില്‍ ഇടിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ ഹുവേലയിലേക്കുള്ള ട്രെയിനിന്റെ ഡ്രൈവറും ഉണ്ട് . ഈ അപകടത്തിന്റെ പൂര്‍ണ്ണമായ വ്യാപ്തി ഇനിയും പുറത്ത് വന്നിട്ടില്ല.

ഇതില്‍, മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ മാത്രം 317 യാത്രക്കാരുണ്ടായിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

ഒരു ഭൂമികുലുക്കം സംഭവിച്ചതുപോലെയുള്ള അനുഭവമായിരുന്നു എന്നാണ് അപകടം നടക്കുന്ന സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന, റേഡിയോ നാഷണല്‍ ഡി എസ്പാനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാല്‍വഡോര്‍ ജിമെനെസ് പറഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, ഉടനടി അപകടത്തില്‍ പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആംബുലന്‍സുകളും മൊബൈല്‍ ഐസിയുകളും സംഭവസ്ഥലത്ത് എത്തി. പ്രദേശത്തെ ഏഴ് ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. പ്രദേശവാസികളും, രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായുണ്ട്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions