നാട്ടുവാര്‍ത്തകള്‍

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പത്തനാപുരത്തു പൊട്ടിക്കാന്‍ കച്ചകെട്ടി ചാണ്ടി ഉമ്മന്‍ എംഎല്‍എ

പത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പത്തനാപുരത്തെ രാഷ്ട്രീയ ചിത്രം ചൂടുപിടിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സ്വന്തം തട്ടകത്തില്‍ വീഴ്ത്താന്‍ 'ഉമ്മന്‍ ചാണ്ടി' വികാരം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്കിടെ, ഗണേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ നേരിട്ട് രംഗത്തിറങ്ങി

'എന്റെ കുടുംബത്തോട് ഗണേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. എന്റെ പിതാവും ആര്‍.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്‌നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങള്‍ക്ക് മാങ്കോട് ജംക്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഗണേഷിനെതിരെ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.

സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുകയാണ് ചാണ്ടി ഉമ്മന്‍. സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 18 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നെന്നാണ് ആരോപണം. സോളര്‍ കേസിനു പിന്നില്‍ സിപിഎമ്മാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും അലഞ്ഞു. എന്നിട്ടും ഒന്നും കിട്ടിയില്ല. സോളാര്‍ കേസില്‍ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് എങ്ങനെ അതില്‍ വന്നുവെന്നും കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര കേസും രാഷ്ട്രീയ പോരും സോളാര്‍ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ കൊട്ടാരക്കര കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പത്തനാപുരത്ത് കോണ്‍ഗ്രസ് പ്രധാന ആയുധമാക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം തെളിയുമെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions