നാട്ടുവാര്‍ത്തകള്‍

കണ്ണൂരില്‍ നിന്ന് ഹീത്രുവിലേക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ കണക്ഷന്‍ സര്‍വീസുകള്‍

വടക്കന്‍ മലബാറിലെപ്രവാസി സമൂഹത്തിനു സഹായകരമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള കണക്ഷന്‍ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്നാണ് പുതിയ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് ലക്ഷ്യം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ബെംഗളൂരു വഴിയുള്ള കണ്ണൂര്‍-ലണ്ടന്‍ ഹീത്രു പ്രതിദിന സര്‍വീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂരില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെടുന്ന വിമാനം 11.25ന് ബെംഗളൂരുവില്‍ എത്തും.
അവിടെ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം വൈകുന്നേരം 7.30ന് ലണ്ടനിലെത്തും. തിരിച്ചുള്ള യാത്രയില്‍ ലണ്ടനില്‍ നിന്ന് രാത്രി 9.05ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.20ന് ബെംഗളൂരുവിലെത്തും. തുടര്‍ന്ന് കണ്ണൂരിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിക്കും.

ഇന്‍ഡിഗോ സര്‍വീസ് ഫെബ്രുവരി 6 മുതല്‍ ഡല്‍ഹി വഴിയുള്ള കണ്ണൂര്‍- ഹീത്രു കണക്റ്റിവിറ്റി ആരംഭിക്കുന്നു. ആഴ്ചയില്‍ നാല് ദിവസം (തിങ്കള്‍, ചൊവ്വ, വെള്ളി, ശനി) സര്‍വീസ് ലഭ്യമാകും. കണ്ണൂരില്‍ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന വിമാനം 8.55ന് ഡല്‍ഹിയിലെത്തും. അവിടെ നിന്ന് രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 5.10ന് ലണ്ടനിലെത്തും. തിരിച്ചുള്ള യാത്രയില്‍ ലണ്ടനില്‍ നിന്ന് രാത്രി 7.10ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.10ന് ഡല്‍ഹിയിലെത്തും. തുടര്‍ന്ന് അര്‍ധരാത്രിയോടെ കണ്ണൂരിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിക്കും.

മെച്ചപ്പെട്ട സീറ്റുകളും കൂടുതല്‍ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കും.പ്രവാസികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വലിയ പ്രയോജനം.

പുതിയ സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഗമമാക്കുകയും ചെയ്യും

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions