നാട്ടുവാര്‍ത്തകള്‍

'രണ്ട് തവണ പാളികള്‍ കടത്തി, പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍'; സ്വര്‍ണ്ണകൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തി. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. കൂടുതല്‍ തെളിവുശേഖരണം നടത്തുന്നതായും അറിയിച്ചു. ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ മുതല്‍ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാം പ്രതികളുമായിട്ട് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും എസ്‌ഐടി കോടതിയെ അറിയിച്ചു. ദ്വാരപാലക പാളികള്‍ കൊണ്ടു പോകുമ്പോഴും കട്ടിളപ്പാളി കൊണ്ടുപോകുമ്പോഴും തന്ത്രി ഇടപെട്ടിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.

സ്മാര്‍ട്ട് ക്രിയേഷന്‍സുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേരളത്തിന് പുറത്തും തന്ത്രിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഗൂഢാലോചനയുടെ എല്ലാ ഘട്ടങ്ങളിലും തന്ത്രിയുണ്ടായിയെന്നും എസ്‌ഐടി പറഞ്ഞു. മുരാരി ബാബുവിന്റെ മൊഴിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സിഡിആര്‍ രേഖകളും തന്ത്രിക്കെതിരെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ശ്രീറാംപുര ക്ഷേത്രത്തിലെ തന്ത്രിയുടെ ഇടപാടുകളിലും ദുരൂഹതയെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്നലെ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷകസംഘം (എസ്ഐടി) വീണ്ടും ചോദ്യംചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്ഐടിയുടെ നീക്കം.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions