യു.കെ.വാര്‍ത്തകള്‍

ലൂട്ടന്‍ മലയാളികള്‍ക്ക് വേദനയായി സ്റ്റെഫാന്‍ വര്‍ഗീസിന്റെ വിയോഗം

യുകെ മലയാളികള്‍ക്ക് ഞെട്ടലായി മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മരണം. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സ്റ്റെഫാന്‍ വര്‍ഗീസ്(23) വിടപറഞ്ഞത്.

പിതാവ് വര്‍ഗീസ് മലയാളി സമൂഹത്തിലെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് സ്റ്റൈഫാനും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി. മെഡിസിന്‍ പഠനം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രമുള്ളൂ. ഇതിനിടെയാണ് സ്റ്റെഫാന്‍ വര്‍ഗീസിന്റെ മരണം.

ഇന്നലെ വൈകീട്ട് മാതാപിതാക്കളോട് സംസാരിച്ചിരുന്ന സ്‌റ്റൈഫന്‍ കമ്പ്യൂട്ടറിന് മുന്നില്‍ അനക്കമറ്റ് ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. മറ്റ് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. ഡോ വിനോദ് വര്‍ഗീസിന്റെയും ഗ്രേസ് വര്‍ഗീസിന്റെയും മകനായ സ്‌റ്റൈഫാന്‍ ഒരു സഹോദരി കൂടിയുണ്ട്.

ആഴ്ചകള്‍ക്കകം മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന്‍ ഗൗണ്‍ അണിയേണ്ട സ്റ്റെഫാന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് പ്രിയപ്പെട്ടവര്‍.

  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions