യു.കെ.വാര്‍ത്തകള്‍

25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി

പതിനാറാം വയസുമുതല്‍ 25 വര്‍ഷം യുവതിയെ അടിമയെ പോലെ പാര്‍പ്പിച്ച സംഭവത്തില്‍ അമാന്‍ഡ വിക്‌സണ്‍ എന്ന 56 കാരി കുറ്റക്കാരിയെന്ന് കണ്ടെത്തി. ഗ്ലോസ്റ്റര്‍ഷഎയറിലെ ട്യൂക്‌സ്ബറിയിലാണ് സംഭവം.

1995 ല്‍ 16ാം വയസിലാണ് പഠന വൈകല്യമുള്ള കുട്ടി അമാന്‍ഡയുടെ വീട്ടിലെത്തിയത്. 2021 ല്‍ പൊലീസെത്തി രക്ഷിക്കും വരെ പെണ്‍കുട്ടി നരകയാതനയാണ് അനുഭവിച്ചത്.

അമാന്‍ഡ യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നു. ചൂലുകൊണ്ട് അടിച്ചു പല്ലു കൊഴിച്ചു. മുഖത്ത് ബ്ലീച്ച് ഒഴിച്ചു. നിര്‍ബന്ധിച്ച് തല മുട്ടയടിച്ചു. തൊണ്ടയിലേക്ക് ലിക്വഡ് സോപ്പൊഴിച്ചു. ഏച്ചില്‍ ഭക്ഷണം മാത്രം നല്‍കി. പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വര്‍ഷങ്ങളോളം കുളിക്കാന്‍ പോലും അനുവദിച്ചില്ല.

മുട്ടുകാലില്‍ ഇഴഞ്ഞ് കാലുകളില്‍ തഴമ്പായി. യുവതിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അമാന്‍ഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഏകദേശം 33000 പൗണ്ട് ഇവര്‍ തട്ടിയെടുത്തു. അമാന്‍ഡയുടെ തന്നെ മക്കളിലൊരാള്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് യുവതിയെ രക്ഷിച്ചത്.

അടിമപ്പണി ചെയ്യിക്കല്‍, മര്‍ദ്ദനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവച്ചു. അമാന്‍ഡയ്ക്കുള്ള ശിക്ഷ മാര്‍ച്ച് 12ന് വിധിക്കും. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിലവില്‍ ഒരു വളര്‍ത്തു കുടുംബത്തില്‍ കഴിയുന്ന പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions