ഇമിഗ്രേഷന്‍

ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി

യുകെയില്‍ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്കും ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം നിര്‍ബന്ധമാക്കി. സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും വിസാ മാറ്റങ്ങള്‍ വരുത്താന്‍ സമയമായാല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരും. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍ എന്നീ വിസയ്ക്കും ഈ നിയമം ബാധകമാണ്.

വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന എംപ്ലോയേഴ്സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് തന്നെ ഇത് മൂലം തടസ്സപ്പെടുമെന്നതാണ് പ്രതിസന്ധിയാകുന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ശക്തമായ ഭാഷാ പ്രാവീണ്യം ഉണ്ടാകേണ്ടതുണ്ടെന്നാണ് യുകെ ഗവണ്‍മെന്റ് നീക്കത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

ബി1 യോഗ്യത നേടിയ നിലവില്‍ വിസയുള്ളവര്‍ക്ക് ഇത് ദീര്‍ഘിപ്പിക്കാനും, സെറ്റില്‍മെന്റിനും ഇതേ യോഗ്യത ഉപയോഗിക്കാം. വിസാ റൂട്ട് മാറ്റാത്ത പക്ഷം ഇവരെ ഭാഷാ യോഗ്യതകള്‍ ബുദ്ധിമുട്ടിക്കില്ല. യുകെ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രി നേടിയാലും ഭാഷാ പ്രാവീണ്യം തെളിക്കേണ്ടതായി വരും.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions