സിനിമ

അടൂരിനൊപ്പം മമ്മൂട്ടിയുടെ പദയാത്ര

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പദയാത്ര എന്നാണ് സിനിമയുടെ പേര്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ടൈറ്റില്‍ പ്രഖ്യാപനത്തിനോടൊപ്പം സിനിമയുടെ പൂജയും നടന്നു. പദയാത്ര ആരംഭിക്കുന്നു എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.

തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂര്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കഥയും തിരക്കഥയും സംഭാഷണവും അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്.

മുഖ്യ സംവിധാന സഹായി മീരസാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം പ്രവീണ്‍ കുമാര്‍, കലാ സംവിധാനം ഷാജി നടുവില്‍, സംഗീത സംവിധാനം മുജീബ് മജീദ് തുടങ്ങിയവരാണ് അണിയ പ്രവര്‍ത്തകര്‍. പോസ്റ്റര്‍ ഡിസൈനിലും വാക്കുകളിലുമെല്ലാം പഴമ നിലനിര്‍ത്തിയിരിക്കുകയാണ്.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions