നാട്ടുവാര്‍ത്തകള്‍

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; ആശുപത്രി എച്ച് ആര്‍ മാനേജര്‍ റിമാന്‍ഡില്‍

കോട്ടയം ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി ബാബു തോമസിനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പാലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിന് ചില നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ട്.

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ര്‍ക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും കോടതയില്‍ അപേക്ഷ നല്‍കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions