യു.കെ.വാര്‍ത്തകള്‍

'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ദുരിതം തുടരും; അതിശക്തമായ മഴയും, കാറ്റും വ്യാപകം

വെള്ളിയാഴ്ച മുതല്‍ ആഞ്ഞടിച്ച 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം ഈ ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ചേര്‍ന്നാണ് ദുരിതം വിതയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഇതിനകം ബ്രിട്ടനില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒപ്പം വെള്ളപ്പൊക്ക അലേര്‍ട്ടുകളും, റെയില്‍ ലൈനുകള്‍ അടച്ചിടാനും കാരണമായിട്ടുണ്ട്.

സൗത്ത് വെസ്റ്റ് മേഖലയിലാണ് നാശം വിതയ്ക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കി. ഇതിനിടെ ഡിവോണിലെ ചരിത്രപരമായ പിയറിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയും, തിരമാലകളിലുമാണ് ഇത് അപ്രത്യക്ഷമായത്.

മഴ നിറഞ്ഞ കാലാവസ്ഥ വീക്കെന്‍ഡില്‍ ഉടനീളം തുടരുകയും, അടുത്ത ആഴ്ചയിലേക്ക് കടക്കുകയും ചെയ്യും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സൗത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലും വ്യത്യസ്ത മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. സൗത്ത് വെസ്റ്റിലെ ചില ഭാഗങ്ങളില്‍ 20 മുതല്‍ 40 എംഎം വരെ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മഴ പെയ്തിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.

ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions