യു.കെ.വാര്‍ത്തകള്‍

ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തണം; പൊലീസിനെതിരെ വടിയെടുത്തു ഹോം സെക്രട്ടറി

ഗുരുതര കുറ്റകൃത്യം നടന്നാല്‍ 15 മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്ത് എത്തിച്ചേരണമെന്ന് ഹോം സെക്രട്ടറി. 18 ബില്യണ്‍ പൗണ്ട് ചെലവിട്ടുള്ള പരിഷ്‌കാരങ്ങളിലാണ് പുതിയ നിബന്ധനകളും വരുന്നത്. കാലങ്ങള്‍ നീണ്ട പൊലീസ് സേവനങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് ഹോം സെക്രട്ടി ഷബാന മഹ്‌മൂദ്. കുറ്റകൃത്യങ്ങളില്‍ അടുത്ത നിമിഷം നടപടിയെടുക്കുന്നതാണ് പ്രധാനം.

ഇംഗ്ലണ്ടിലും വെയില്‍സിലും 999 കോള്‍ ലഭിച്ചാല്‍ 15 മിനിറ്റിലും പ്രാദേശിക മേഖലയില്‍ 20 മിനിറ്റിലും എത്തണം. 999 കോളുകള്‍ക്ക് പത്തു സെക്കന്‍ഡില്‍ മറുപടി നല്‍കണം.

വേണ്ടത്ര മികച്ച സേവനം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. വിദഗ്ധരെ നിയോഗിച്ച് സേവനം മെച്ചമാക്കാന്‍ നടപടിയുണ്ടാകും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ മണിക്കൂറില്‍ കുറ്റകൃത്യങ്ങളുടെ എണ്ണമേറുമ്പോള്‍ പൊലീസിന്റെ ജാഗ്രത അനിവാര്യമാണ്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണം. സുരക്ഷിത ജീവിതം ഉറപ്പാക്കാന്‍ പൊലീസ് സേവനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഹോം സെക്രട്ടറി പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions