യു.കെ.വാര്‍ത്തകള്‍

മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും റിഫോം യുകെയില്‍; ആരെല്ലാം ചാടുമെന്ന ആശങ്കയില്‍ ടോറി ക്യാമ്പ്

യുകെയില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന റിഫോം യുകെ പാര്‍ട്ടിയിലേക്ക് ടോറി പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ ചാട്ടം തുടരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാനാണു ഏറ്റവും ഒടുവിലായി ചാടിയത് . കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ ഒതുക്കിയെന്നും റിഫോം വേദിയിലെത്തിയ 45-കാരിയായ സുവെല്ലാ പ്രതികരിച്ചു. പൊതുമുഖത്ത് കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ എടുക്കുമ്പോള്‍ വലതുപക്ഷ അജണ്ട നടപ്പാക്കാന്‍ വാതിലുകള്‍ക്ക് അപ്പുറം ആരും പിന്തുണച്ചിരുന്നില്ലെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അഭയമില്ലാത്ത അവസ്ഥയാണ് താന്‍ നേരിട്ടതെന്നും ബ്രാവര്‍മാന്‍ വെളിപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റ്, ഇടത് ചായ്‌വുള്ള പാര്‍ട്ടിയായി മാറിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് ജെന്റിക്ക് റിഫോമിലേക്ക് ചാടി ഒരാഴ്ച പിന്നിടുമ്പോഴാണ് ബ്രാവര്‍മാന്റെ വരവ്. അതേസമയം ബ്രാവര്‍മാന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, സന്തോഷമില്ലാത്ത അവസ്ഥയാണെന്നും പ്രഖ്യാപിച്ച ശേഷം ഈ പ്രസ്താവന തിരുത്താന്‍ ടോറികള്‍ നിര്‍ബന്ധിതമായിരുന്നു.

25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തി. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions