യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഏഴു ലക്ഷം ബിരുദ ധാരികള്‍ ജോലിയില്ലാതെ ക്ഷേമ ബെനിഫിറ്റുകളെ ആശ്രയിക്കുന്നു

യുകെയില്‍ ഏഴു ലക്ഷത്തോളം ബിരുദ ധാരികള്‍ ജോലിയില്ലാതെ ക്ഷേമ ബെനിഫിറ്റുകളെ ആശ്രയിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റിവ് എംപി സര്‍ ഐയിന്‍ ഡങ്കന്‍ സ്മിത്ത് സ്ഥാപിച്ച സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നടത്തിയ പഠനത്തില്‍ 2024 ല്‍ 16മുതല്‍ 64 വയസുവരെ 7.07 ലക്ഷത്തിലേറെ ബിരുദ ധാരികള്‍ സര്‍ക്കാര്‍ ബെനഫിറ്റുകള്‍ സ്വീകരിക്കുന്നതായി കണ്ടെത്തി. ഇത് 2019നേക്കാള്‍ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സ്വീകരിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ച ബിരുദ ധാരികളുടെ എണ്ണം 2.4 ലക്ഷമാണ്. 2019 ല്‍ ഇത് 1.7 ലക്ഷമായിരുന്നു. കോവിഡിന് ശേഷം ഇരട്ടിയിലേറെയായി. 30 വയസ്സിന് താഴെയുള്ള 1.1 ലക്ഷം ബിരുദ ധാരികള്‍ ജോലിയില്ലാതെ കുറഞ്ഞത് ഒരു ബെനിഫിറ്റെങ്കിലും സ്വീകരിന്നുണ്ട്.

2024 ലെ കണക്കില്‍ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ള ബിരുദ ധാരികളുടെ 88 ശതമാനം പേര്‍ തൊഴില്‍ രംഗത്തുണ്ടായിരുന്നുവെന്നും ബിരുദമില്ലാത്തവരില്‍ ഇത് 68 ശതമാനം മാത്രമാണെന്നും കണക്കുകള്‍ പറയുന്നു. വിദ്യാഭ്യാസ സംവിധാനം സര്‍വകലാശാലയിലെ പഠനത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ദോഷകരമാണ്. തൊഴില്‍ പരിശീലനവും വേണമെന്ന് സര്‍ ഐയിന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു.

യുവാക്കളെ തൊഴില്‍ രംഗത്തേക്ക് എത്തിക്കാന്‍ 1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം ഉണ്ടാകുമെന്നും ജോബ്‌സ് ഗ്യാരണ്ടി പദ്ധതിയിലൂടെ കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions