നാട്ടുവാര്‍ത്തകള്‍

ഡല്‍ഹിയില്‍ ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. 10, 13, 14 വയസുകളുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പൊലീസ് കേസെടുത്തു.

പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്. ഭയപ്പെട്ട കുട്ടി താന്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്.

'അവള്‍ക്ക് രക്തസ്രാവമുണ്ടായിരുന്നു. ബോധരഹിതയായി വീണു. ഞാന്‍ അവളുടെ മുഖത്ത് വെള്ളം ഒഴിച്ച് ഉണര്‍ത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണുവെന്നാണ് ആദ്യം പറഞ്ഞത്', അമ്മ പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് 13 വയസുള്ള അയല്‍വാസിയായ കുട്ടിയും മറ്റ് രണ്ട് ആണ്‍കുട്ടികളും കൂടി ഭക്ഷണം വാഗ്ദാനം ചെയ്ത് തന്നെ ആക്രമിച്ചതായി പെണ്‍കുട്ടി സമ്മതിച്ചത്.

ആക്രമണത്തിന് തൊട്ടുമുമ്പ് പെണ്‍കുട്ടി തന്റെ പിതാവിനൊപ്പം പുറത്തുപോയിരുന്നുവെന്ന് കുടുംബം പറഞ്ഞു. മിഠായി വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ വീട്ടിലേക്കുള്ള വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ചാണ് ആക്രമണം നടന്നത്. കൈകള്‍ കെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞതായി അമ്മ പറഞ്ഞു.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions