യു.കെ.വാര്‍ത്തകള്‍

യുവ ഡ്രൈവര്‍മാരുടെ അപകടം കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് സംവിധാനം വരുന്നു

യുവ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടം കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് സംവിധാനം വരുന്നു. വടക്കന്‍ അയര്‍ലന്‍ഡില്‍ പരീക്ഷിച്ചു വിജയിച്ച രീതിയാണിത്. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളിലൂടെ 17 മുതല്‍ 23 വയസുവരെയുള്ളവര്‍ക്ക് ഡ്രൈവിങ് പഠനവും ലൈസന്‍സ് നേടുന്നതിനുള്ള രീതിയില്‍ വലിയ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലൈസന്‍സിങ് പരിഷ്‌കാരമാണിതെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ലിസ് കിമ്മിന്‍സ് വ്യക്തമാക്കി. 2024 ല്‍ 17-23 വയസുകാരാല്‍ ഉണ്ടായ അപകടങ്ങളില്‍ 164 പേര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

പുതിയ ചട്ടങ്ങള്‍ പ്രകാരം പ്രൊവിഷണല്‍ ലൈസന്‍സ് ലഭിച്ചതിന് ശേഷം കുറഞ്ഞത് ആറുമാസം കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനാകൂ. ഇതിനിടെ 14 പരിശീലന മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുകയും അത് അംഗീകൃത ഇന്‍സ്ട്രക്ടര്‍ അല്ലെങ്കില്‍ മാതാപിതാക്കളിലൊരാള സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. ടെസ്റ്റ് പാസായ ശേഷം 24 മാസം വരെ R പ്ലേറ്റ് നിര്‍ബന്ധമാക്കും. ആദ്യ ആറുമാസത്തിന് പ്രത്യേക നിറത്തിലുള്ള R പ്ലേറ്റ് ആയിരിക്കും. ടെസ്റ്റ് പാസായതിന് ആദ്യ ആറുമാസം രാത്രി 11 മുതല്‍ രാവിലെ 6 വരെ , 14-20 വയസുള്ള ഒരേയൊരു യാത്രക്കാരനെ മാത്രമെ വാഹനത്തില്‍ അനുവദിക്കൂ. കുടുംബാംഗങ്ങളെ ഒഴിവാക്കിയാണ് ഈ കണക്ക്. നിയമ ലംഘനങ്ങള്‍ക്ക് മൂന്നു പെനാല്‍റ്റി പോയിന്റ് അല്ലെങ്കില്‍ ആയിരം പൗണ്ട് വരെ പിഴയീടാക്കും.

ചില ഇളവുകളും പുതിയ നിയമത്തിലുണ്ട്. അംഗീകൃത ഇന്‍സ്ട്രക്ടറോടൊപ്പം ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വേയില്‍ ഡ്രൈവ് ചെയ്യാം. ടെസ്റ്റ് പാസായ ശേഷം വേഗ പരിധിയില്‍ മോട്ടോര്‍വേയില്‍ പോകാനും അനുമതിയുണ്ട്.

എന്നാല്‍ ചിലര്‍ ലൈസന്‍സ് കാലതാമസം നേരിടുമെന്ന ആശങ്ക പങ്കുവച്ചു. എന്നാല്‍ സുരക്ഷയ്ക്ക് പുതിയ മാറ്റം നല്ലതാണെന്ന് അഭിപ്രായമുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളിലും അധികം താമസിക്കാതെ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions