നാട്ടുവാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടതെന്നും, നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

പോറ്റിയുടെ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പുകളോ സംബന്ധിച്ച് അറിയില്ലെന്നും, താനൊരു കടുത്ത അയ്യപ്പ ഭക്തനാണെന്നും ജയറാം വ്യക്തമാക്കി.

എല്ലാ വര്‍ഷവും ശബരിമലയില്‍ പോകാറുണ്ടെന്നും, അവിടെ വെച്ചാണ് പോറ്റിയുമായി ബന്ധം തുടങ്ങിയത് എന്നും വ്യക്തമാക്കി .

ശബരിമലയിലെ പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അവയില്‍ പോറ്റിക്കൊപ്പം ജയറാം നില്‍ക്കുന്നതും കാണാം.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തില്‍ പോറ്റി ക്ഷണിച്ചതനുസരിച്ച് പൂജയില്‍ പങ്കെടുത്തു എന്നും കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തില്‍ പാളികളെത്തിച്ച് നടത്തിയ ഘോഷയാത്രയിലും പങ്കെടുത്തിരുന്നു എന്നും ജയറാം പറഞ്ഞു .

പൂജാ വിശ്വാസത്തിന് അപ്പുറം പോറ്റിയുമായി മറ്റൊരു ബന്ധവുമില്ല എന്നും . സാമ്പത്തിക ഇടപാടുകളെപ്പറ്റി അറിവില്ല എന്നും ഒരു പണമിടപാടും നടത്തിയിട്ടില്ല എന്നുമാണ് ജയറാമിന്റെ മൊഴി.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions