യു.കെ.വാര്‍ത്തകള്‍

ജയിലില്‍ നിന്നിറങ്ങിയ ജെഫ്രി എപ്സ്റ്റീന്‍ ആന്‍ഡ്രൂവിന് റഷ്യന്‍ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കി! വിവാദ ഇമെയിലുകള്‍ പുറത്ത്

മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിനായി കുട്ടിപീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ 26-കാരി റഷ്യന്‍ യുവതിയെ തയാറാക്കി നല്‍കിയെന്ന് ഞെട്ടിക്കുന്ന രേഖകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ജയിലിലായ ശേഷം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ആന്‍ഡ്രൂവിന് വിവാദ ഇമെയില്‍ അയച്ചത്.

വീട്ടുതടങ്കല്‍ അവസാനിച്ച് സ്വതന്ത്രനായതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ആന്‍ഡ്രൂ അറിയിച്ചപ്പോഴാണ് യുവ റഷ്യക്കാരിയെ എപ്സ്റ്റീന്‍ ഓഫര്‍ ചെയ്തത്. രാജപദവികളും, സ്ഥാനപ്പേരുകളും നഷ്ടപ്പെട്ട്, ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കപ്പെടാന്‍ ഒരുങ്ങുന്ന ആന്‍ഡ്രൂവിന് പുതിയ വിവരങ്ങള്‍ കൂടുതല്‍ നാണേക്കാടാണ് സമ്മാനിക്കുന്നത്.

റഷ്യന്‍ സ്ത്രീയെ കുറിച്ചുള്ള സന്ദേശം ലഭിച്ച് രണ്ട് മാസത്തിന് ശേഷം ആന്‍ഡ്രൂ ന്യൂയോര്‍ക്കിലെത്തി എപ്സ്റ്റീനൊപ്പം തങ്ങിയിരുന്നു. യുഎസ് ജസ്റ്റിസ് മന്ത്രാലയം മൂന്ന് മില്ല്യണ്‍ രേഖകളും, ഫോട്ടോഗ്രാഫുകളുമാണ് ഒടുവിലായി പുറത്തുവിട്ടത്. ഇതിലാണ് ആന്‍ഡ്രൂവിന് കൂടുതല്‍ പാരയാകുന്ന വിവരങ്ങളുള്ളത്.

2010 മുതല്‍ താന്‍ എപ്സ്റ്റീനുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചെന്നായിരുന്നു ആന്‍ഡ്രൂവിന്റെ വാദം. എന്നാല്‍ 2012 വരെയെങ്കിലും ഇമെയിലുകള്‍ അയച്ച് ബന്ധം നിലനിര്‍ത്തിയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതേസമയം ഒരു സ്ത്രീ നിലത്ത് കിടക്കുന്നതിനൊപ്പം ആന്‍ഡ്രൂ അടുത്ത് നില്‍ക്കുകയും, ഇവരെ സ്പര്‍ശിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുതിയ രേഖകളില്‍ പുറത്തുവന്നിട്ടുണ്ട്.

പീഡനക്കേസില്‍ ജയില്‍മോചിതനായ ശേഷം എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിക്കാനും ആന്‍ഡ്രൂ തയ്യാറായെന്നതാണ് ഞെട്ടിക്കുന്ന വിവരം. ആന്‍ഡ്രൂവിനെ വിന്‍ഡര്‍ കാസിലിലെ റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions