യു.കെ.വാര്‍ത്തകള്‍

ആദ്യ വാങ്ങലുകാര്‍ക്കായി പുതിയ സേവിംഗ്സ് പദ്ധതി; 25% ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും

ആദ്യ വാങ്ങലുകാര്‍ക്കായി ലൈഫ്‌ടൈം ഐഎസ്എ പദ്ധതിക്ക് പകരം ആരംഭിക്കുന്ന പുതിയ സേവിംഗ്സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രില്‍ മുതല്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്‌ വേണ്ടി മാത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ LISAയില്‍ ഉള്ള റിട്ടയര്‍മെന്റ് സമയത്തുള്ള അനൂകൂല്യം ലഭിക്കാനുള്ള അവസരം ഇതില്‍ ഉള്‍പ്പെടില്ല. LISAയെ അപേക്ഷിച്ച് വീട് വാങ്ങല്‍ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പുതിയ പദ്ധതിയില്‍, സര്‍ക്കാര്‍ നല്‍കുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാക്കും. ഇതോടെ നിലവിലെ LISAയില്‍ ഉള്ളതുപോലെ അര്‍ഹതയില്ലാത്ത ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്ന 25% പിഴ ചാര്‍ജ് ഒഴിവാക്കും . സാഹചര്യങ്ങള്‍ മാറിയാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമോ എന്ന കാര്യം പിന്നീട് പരിഗണിക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അതേസമയം, പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് LISA തുറക്കുന്നവര്‍ക്കും ‘നിലവില്‍ LISA ഉള്ളവര്‍ക്കും പഴയ നിയമങ്ങള്‍ തുടരും . അതായത്, 60 വയസിന് ശേഷം വിരമിക്കല്‍ ആവശ്യത്തിനായി പണം ഉപയോഗിക്കാനുള്ള അവസരവും മാസം തോറുമുള്ള ബോണസും ഇവര്‍ക്ക് ലഭ്യമാകും. ഫസ്റ്റ്-ടൈം ബയേഴ്സിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 2026 തുടക്കത്തില്‍ ഈ പുതിയ പദ്ധതിയുടെ നടപ്പാക്കലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions