ചരമം

സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വിടപറഞ്ഞ സനീഷിന്റെ അന്ത്യാഭിലാഷം പോലെ സംസ്‌കാരം നാട്ടില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സനീഷിന് ഹൃദയം വിങ്ങുന്ന യാത്രാമൊഴിയാണ് കൂട്ടുകാര്‍ നല്‍കുന്നത്. സനീഷിനെ അവസാന നോക്കുകാണാനുള്ള അവസരം ഫെബ്രുവരി ഏഴിനാണ് ലഭിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ബ്രാഡ് വെല്‍ ഹാളില്‍ ആണ് പൊതുദര്‍ശനം നടക്കുക.

രണ്ടു വര്‍ഷം മുമ്പാണ് സനീഷിനു കാന്‍സര്‍ ബാധിച്ചതും തിരിച്ചറിഞ്ഞതും എങ്കിലും ചികിത്സാ കാലങ്ങളില്‍ ഉടനീളം മലയാളി സമൂഹത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സജീവമായിരുന്നു സനീഷ്. അസോസിയേഷന്‍ പരിപാടികളിലും ഹിന്ദു സമാജം, എസ് എന്‍ ഡി പി ആഘോഷങ്ങളിലും എല്ലാം പങ്കെടുക്കുകയും ഭാരവാഹിയായും ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്ന സനീഷ് അസുഖം മൂര്‍ച്ഛിച്ച അടുത്ത കാലത്തു മാത്രമാണ് വിട്ടുനിന്നത്.

മരണം മുന്നില്‍ കണ്ട് ജീവിച്ച കാലങ്ങളില്‍ സനീഷ് തന്റെ മരണ ശേഷം മൃതദേഹം സ്റ്റോക്കില്‍ പൊതു പ്രദര്‍ശനത്തിന് വെക്കണം എന്നും സംസ്‌കാരത്തിന് നാട്ടില്‍ കൊണ്ടുപോകണം എന്നും കുടുംബത്തോട് പറഞ്ഞിരുന്നു. ഒപ്പം താന്‍ മരിക്കുമ്പോള്‍ വെക്കേണ്ട ചിത്രം ഏതെന്ന് പോലും മുന്‍കൂട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. വേദനകള്‍ നിറഞ്ഞ നാളുകള്‍ക്ക് വിരാമം നല്‍കി സനീഷ് വിട വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആത്മ ധൈര്യം ഏതൊരു മനുഷ്യനും മാതൃകയാണ്. ആശുപത്രി കിടക്കയില്‍ സനീഷിന് ധൈര്യം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നത് ഭാര്യ ചിത്ര തന്നെയാണ്. ഐസിയു നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ചിത്ര.

2011ലാണ് സനീഷും കുടുംബവും യുകെയില്‍ എത്തുന്നത്. ആദ്യം ക്രോയിഡോണിലും പിന്നീട് ഘര്‍ഷോമിലും താമസിച്ചിരുന്ന സനീഷ് 2017ലാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എത്തുന്നത്. ആദ്യം അസ്ദയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് കെയര്‍ ഏജന്‍സി നടത്തുകയായിരുന്നു. 45 വയസ് മാത്രമായിരുന്നു സനീഷിന്റെ പ്രായം. നാട്ടില്‍ ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയാണ് അനീഷ്. അച്ഛന്‍, അമ്മ, സഹോദരി, രണ്ട് സഹോദരന്മാര്‍ ഒക്കെ അടങ്ങിയതാണ് സനീഷിന്റെ നാട്ടിലെ കുടുംബം. നിവാന്‍ സനീഷ്, നിയ സനീഷ് എന്നിവര്‍ മക്കളാണ്.


  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions