സിനിമ

അഭിനയിക്കാന്‍ വിളിച്ച സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് നമ്മള്‍ പോലും അറിയില്ല; രമ്യ നമ്പീശന്‍

ആക്രമിക്കപ്പെട്ട നടിയിക്കൊപ്പം നിന്നത് കൊണ്ട് മലയാള സിനിമയില്‍ തഴയപ്പെട്ടുവെന്ന് നടി രമ്യ നമ്പീശന്‍. ചില തീരുമാനങ്ങളെടുത്തപ്പോള്‍ നഷ്ടങ്ങളുണ്ടായെങ്കിലും സുഹൃത്തിനൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു. മാതൃഭൂമിയുടെ ക ഫെസ്റ്റില്‍ 'സിനിമയ്ക്കകത്തും പുറത്തും' എന്ന സെഷനില്‍ എഴുത്തുകാരി അര്‍ച്ചനാ വസുദേവനുമായി സംസാരിക്കുകയായിരുന്നു രമ്യ. മലയാളത്തില്‍ സിനിമ ഇല്ലാതാക്കിയെന്നും, അഭിനയിക്കാന്‍ വിളിച്ച സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നത് താന്‍ പോലും അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ചില തീരുമാനങ്ങളെടുത്തപ്പോള്‍ നഷ്ടങ്ങളുണ്ടായെങ്കിലും നേരിന്റെ കൂടെനിന്നു, സുഹൃത്തിന്റെ കൂടെനിന്നു എന്ന സന്തോഷമുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാനെടുത്ത തീരുമാനം നൂറുശതമാനം ശരിയാണ് എന്നെനിക്ക് തോന്നിയിട്ടുമുണ്ട്. അവളുടെ ഇതുവരെയുള്ള ജീവിതയാത്ര ഞങ്ങള്‍ കാണുന്നുണ്ട്. അവള്‍ ചിരിച്ചും പിടിച്ചുനിന്നും ജീവിക്കുന്നതേ പുറമേയ്ക്കു കാണുന്നുള്ളൂ. വേദികളില്‍ പോകാന്‍ മടിക്കുന്ന, സോഷ്യല്‍ ആങ്സൈറ്റിയുള്ള അവളെ ഞങ്ങള്‍ കാണുന്നുണ്ട്. എന്നിട്ടും അവള്‍ ധൈര്യമായി നില്‍ക്കുന്നതു കാണുന്നുണ്ട്. എന്തുതന്നെ വന്നാലും എത്ര യുദ്ധംചെയ്യേണ്ടിവന്നാലും അവള്‍ക്കൊപ്പമാണ്, അവള്‍ക്കൊപ്പം തന്നെയാണ്,' രമ്യാ നമ്പീശന്‍ പറഞ്ഞു.

എന്നെ സിനിമയിലേക്കു വിളിക്കും ചിലപ്പോള്‍. പിന്നെ, അടുത്ത ദിവസം വിളിച്ച് ഡേറ്റ് നീട്ടിയെന്നോ, ഷൂട്ട് തുടങ്ങിയില്ലെന്നോ ഒക്കെ പറയും. സ്‌ക്രീനില്‍ പിന്നീട് ആ സിനിമ എപ്പോഴെങ്കിലും കാണുമ്പോഴായിരിക്കും ഇതിലേക്ക് എന്നെ വിളിച്ചിരുന്നല്ലോ എന്നോള്‍ക്കുന്നത്. സിനിമയില്‍നിന്നു മാറ്റുന്നതു നമ്മള്‍പോലും അറിയില്ല. സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന ഫീല്‍ ഞാനാണ് എല്ലാം എന്നാണ്. നമ്മളല്ല സെന്റര്‍ എന്ന് മനസ്സിലാക്കുന്നു. മുതിരുംതോറും കൂടുതല്‍ സത്യങ്ങള്‍ മനസ്സിലാക്കുന്നു.

സിനിമയില്ലേ ഇപ്പോള്‍ എന്ന് പലരും ചോദിക്കാറുണ്ട്. അവര്‍ക്കറിയാം സിനിമയില്ലെന്ന്. എന്നാലും ചോദിക്കും. മലയാളത്തിലേ സിനിമ ഇല്ലാതുള്ളൂ, ഇല്ലാതാക്കിയിട്ടുള്ളൂ. മറ്റു ഭാഷകളിലുണ്ട്. രമ്യാ നമ്പീശന്‍ എന്നപേരില്‍ ബ്രാന്‍ഡ് ചെയ്ത ഒരു ബാന്‍ഡുമായും സജീവമാണ്.,' രമ്യ പറഞ്ഞു.

  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  • 'കര്‍മ ആരേയും വെറുതേ വിടില്ല', രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി; പ്രതികരണവുമായി ബംഗാളി നടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions