യു.കെ.വാര്‍ത്തകള്‍

സൗത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ റദ്ദാക്കി

സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മേജര്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചു. രാവിലെ 5.30 ഓടെ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹാംപ്‌ഷയര്‍ & ഐല്‍ ഓഫ് വൈറ്റ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ആശുപത്രിയില്‍ എത്തിയത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ബാധിച്ച വാര്‍ഡുകളിലെ രോഗികളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

ആശുപത്രിയുടെ ചുറ്റുമുള്ള പ്രധാന റോഡുകള്‍ അടിയന്തിര സേവന വിഭാഗങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. സന്ദര്‍ശകരോട് ആശുപത്രിയില്‍ എത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിന് എത്തുന്ന ജീവനക്കാര്‍ക്കായി ആശുപത്രി പരിസരത്ത് പാര്‍ക്കിങ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ജീവന്‍ അപകടം ഉണ്ടാകുന്ന ഗുരുതര അവസ്ഥകളല്ലാത്ത രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ ആവശ്യമായവര്‍ RSH അല്ലെങ്കില്‍ ലിമിങ്ടണ്‍ ഉര്‍ജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions