യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബറിന്റെ കോട്ടയില്‍ ടോറി സ്ഥാനാര്‍ത്ഥിയായി മലയാളി യുവതി

യുകെയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് മലയാളി യുവതി. ലണ്ടനിലെ ക്രോയ്‌ഡോണ്‍ കൗണ്‍സിലിലെ നോര്‍ബറി പാര്‍ക്ക് വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹണി പ്രേംലാല്‍ ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.

കെമിസ്ട്രിയില്‍ ബിരുദവും ബയോകെമിസ്ട്രിയില്‍ മാസ്‌റ്റേഴ്‌സും നേടിയ ഹണി ലീഡര്‍ഷിപ്പില്‍ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ ഹണി ഇന്‍ര്‍നാഷണല്‍ കോച്ചിങ് ഫെഡറേഷന്റെ അംഗീകൃത പരിശീലകയുമാണ്.

യുകെയിലെ സോഷ്യല്‍ഹൗസിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്കുണ്ട്. ഹൗസിങ് നിയമങ്ങളും പോളിസികളിലുമുള്ള അഗാധമായ അറിവ് വോട്ടര്‍മാര്‍ക്കിടയില്‍ ഹണിക്ക് വലിയ സ്വീകാര്യത നല്‍കുന്നു.

ലേബര്‍ പാര്‍ട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍ബറി പാര്‍ക്കില്‍ വിജയിക്കുക എന്നത് ഹണിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലേബറാണ് വിജയിച്ചത്.

നേരത്തെ ക്രോയ്‌ഡോണ്‍ മേയറായിരുന്ന മഞ്ജു ഷാഹുല്‍ഹമീദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണ്ണില്‍ ഹണിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശമാണ് സൃഷ്ടിക്കുന്നത്. ക്രോയ്‌ഡോണ്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി സജീവമായ ഹണി മലയാളി വോട്ടുകള്‍ പിടിച്ച് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions