നാട്ടുവാര്‍ത്തകള്‍

കൊലയ്ക്ക് ശേഷവും പ്രതി വൈശാഖന്‍ മൃതദേഹത്തെ മൂന്നു തവണ പീഡിപ്പിച്ചു, ഞെട്ടലായി സിസിടിവി ദൃശ്യങ്ങള്‍

മാളിക്കടവില്‍ 26-കാരിയെ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വൈശാഖന്റെ ലൈംഗിക വൈകൃതങ്ങള്‍ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു എന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിയുടെ വര്‍ക്ക് ഷോപ്പിലെ സിസിടിവിയില്‍ നിന്നാണ് മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള നിര്‍ണ്ണായക ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷവും പ്രതി വൈശാഖന്‍ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖന്‍ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിക്കുന്നത് സിസിടിവി ദ്യശ്യത്തിലുണ്ട്. കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വര്‍ക് ഷോപ്പിലെ സിസിടിവിയില്‍ മൂന്ന് മണിക്കൂറിലേറെയുള്ള ദ്യശ്യങ്ങളില്‍ കൊലപാതകത്തിനു വൈശാഖന്‍ നടത്തിയ ആസൂത്രണം അടക്കമുണ്ട്. വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് വൈശാഖന്‍ ആഭിചാരക്രിയകള്‍ നടത്തിയത്. അതിനുശേഷവും പെണ്‍കുട്ടി അകല്‍ച്ച തുടര്‍ന്നതോടെയാണ് നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചു കൊലപ്പെടുത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറി എഴുതി മൂന്ന് മണിക്കൂറിനകമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ നീക്കം. എന്നാല്‍ കേസിന്റെ തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയ പൊലീസ് ഉടന്‍തന്നെ വര്‍ക് ഷോപ്പ് സീല്‍ ചെയ്തതിനാല്‍ അതു നടന്നില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു.

യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകള്‍. ജനുവരി 24-നായിരുന്നു കേരളത്തെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions