യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 4 ലക്ഷം യുവാക്കള്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി അപേക്ഷ നല്‍കി; 7 ലക്ഷം ബിരുദ ധാരികള്‍ തൊഴില്‍ രഹിതര്‍

യുകെയിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ അവസ്ഥ ഞെട്ടിക്കുന്നത്. കോവിഡിന് ശേഷം ജോലിയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജോലിയില്ലാത്ത ബിരുദ ധാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുള്ളത്. ഏഴു ലക്ഷം ബിരുദ ധാരികളായ യുവാക്കളാണ് തൊഴില്‍ നേടാന്‍ കാത്തിരിക്കുന്നത്. വെല്‍ഫെയര്‍ ബെനഫിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പലരും. നാലു ലക്ഷം യുവാക്കളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി ഇനിനോടകം അപേക്ഷ നല്‍കിയിരിക്കുന്നത്.

240000 പേര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി സെന്റര്‍ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം ആറു വര്‍ഷം കൊണ്ട് ഇരട്ടിയായി. 46 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

രാജ്യത്ത് 5.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ബെനഫിറ്റ് കൈപ്പറ്റുന്നവരില്‍ 110000 പേര്‍ 30 വയസില്‍ താഴെയുള്ളവരും വിദ്യാഭ്യാസം നേടിയവരുമാണെന്ന് കണക്കില്‍ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ വര്‍ധിക്കുകയും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കീര്‍ സ്റ്റാര്‍മറിന് ഈ കണക്കുകള്‍ കനത്ത തിരിച്ചടിയാണ്. വെല്‍ഫെയര്‍ ബില്ലില്‍ നിന്നും 5 ബില്ല്യണ്‍ പൗണ്ട് കുറവ് വരുത്താന്‍ ഗവണ്‍മെന്റ് ശ്രമം തുടങ്ങിയെങ്കിലും ലേബര്‍ എംപിമാരുടെ വിമതനീക്കം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ ബജറ്റില്‍ എംപിമാരെ തൃപ്തിപ്പെടുത്താനായി നികുതി വര്‍ധനവിലെ നല്ലൊരു ഭാഗം വെല്‍ഫെയറുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കി ഒതുക്കി ഇരുത്തുന്ന പരിപാടിയാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ജോലിയില്ലാതെ ആശ്രയിച്ച് ജീവിക്കുന്ന നിലയില്‍ ആളുകള്‍ കുടുങ്ങിപ്പോകുമെന്നാണ് ആശങ്ക.

ജോലി ചെയ്യുന്നവരില്‍ നിന്നും നികുതി ഈടാക്കുകയും ജോലി അന്വേഷിക്കാന്‍ പോലും തയാറാകാതെ ജീവിക്കുന്നവരെ താലോലിക്കുകയും ചെയ്യുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions