യു.കെ.വാര്‍ത്തകള്‍

ടെക്‌നോളജി വഴിയുള്ള സ്ത്രീ പീഡന കേസുകളില്‍ വന്‍ വര്‍ധന

സ്ത്രീകളെ നിയന്ത്രിക്കാനും പിന്തുടരാനും ഭീഷണിപ്പെടുത്താനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, എഐയുടെ ആപ്പുകള്‍ എന്നിവ പലരും സ്ത്രീകളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

ബ്രിട്ടനിലെ അഭയ കേന്ദ്രങ്ങളുടെ സംഘടനയായ റഫ്യൂജിന്റെ മുന്നറിയിപ്പില്‍ ഞെട്ടിക്കുന്ന കണക്കാണ് പറയുന്നത്. 2025 ന്റെ അവസാന മൂന്നു മാസങ്ങളില്‍ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളില്‍ വലിയ വര്‍ധനവുണ്ടായി. സങ്കീര്‍ണമായ കേസുകള്‍ 62 ശതമാനം ഉയര്‍ന്ന് 829 ആയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 30 വയസില്‍ താഴെയുള്ളവരുടെ പരാതികളും 24 ശതമാനം കൂടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കം പിന്തുടരുക, വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിച്ച് ഭീഷണിപ്പെടുത്തുക, എഐ അപ്പുകള്‍ വഴി വഞ്ചിക്കുക എന്നിങ്ങനെ പല പരാതികളും ഉയരുന്നുണ്ട്.

മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചിലൂടെ താമസ സ്ഥലം കണ്ടെത്തിയെന്നും വീടു താമസം തന്നെ മാറേണ്ടിവന്നെന്നും വെളിപ്പെടുത്തി ഒരു യുവതി രംഗത്തുവന്നു. വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നതും ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് തിരിച്ചടിയാണ് പുതിയ പല സംവിധാനങ്ങളും. സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുമെന്ന് കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions