യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ തിരക്കേറിയ തെരുവില്‍ സ്ത്രീ കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍

ലണ്ടനിലെ തിരക്കേറിയ വില്സ്ഡന്‍ പ്രദേശത്ത് സ്ത്രീ കുത്തേറ്റ് മരിച്ചു. വൈകിട്ട് നാലുമണിയോടെ പൗണ്ട് ലെയ്‌നില്‍ ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. 50 വയസുള്ള സ്ത്രീയെ ഗുരുതരമായ കുത്തേറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും സ്ഥലത്തുതന്നെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീ പ്രതിക്ക് പരിചയമുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകശ്രമം കുറ്റം ചുമത്തിയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . വടക്കന്‍ ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

സംഭവത്തെ ആശങ്കാജനകമെന്ന് ബ്രെന്റ് മേഖലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. വരും ദിവസങ്ങളില്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അപകടസാധ്യതയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ആദ്യം സഹായം നല്‍കിയ പൊതുജനങ്ങള്‍ക്ക് പോലീസ് നന്ദി അറിയിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions