യു.കെ.വാര്‍ത്തകള്‍

കൂടുതല്‍ പണിമുടക്കിന് പച്ചക്കൊടിവീശി റസിഡന്റ് ഡോക്ടര്‍മാര്‍; എന്‍എച്ച്എസിന് അടുത്ത പണി

ശമ്പളക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. കൂടുതല്‍ പണിമുടക്കുകള്‍ നടത്താന്‍ ഇംഗ്ലണ്ടിലെ 93.4% റസിഡന്റ് ഡോക്ടര്‍മാര്‍ സമ്മതംമൂളി. എന്‍എച്ച്എസിന് മറ്റൊരു തലവേദനയാവുമിത്. ശമ്പളവിഷയത്തിലും, തൊഴില്‍നയങ്ങളുടെയും പേരില്‍ ഇനിയൊരു ആറ് മാസം കൂടി ഗവണ്‍മെന്റുമായി ഏറ്റുമുട്ടാനുള്ള അവകാശം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേടിയെടുത്തു.

93.4% റസിഡന്റ് ഡോക്ടര്‍മാരാണ് സമരങ്ങളെ അനുകൂലിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എസിനും, രോഗികള്‍ക്കും, ഗവണ്‍മെന്റിനും തലവേദനയും, ആശങ്കയും സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം.

അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തെ അനുകൂലിച്ചെങ്കിലും ഇത് പണിമുടക്കായി മാറണമെന്ന് അര്‍ത്ഥമില്ലെന്ന് ബിഎംഎ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ഗവണ്‍മെന്റിന്റെ സ്വരം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലുണ്ടായ സ്ഥിതിയല്ല ഇത്, ഡോ. ഫ്‌ളെച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുഭാഗത്ത് നിന്നും ശുഭപ്രതീക്ഷയേകുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ പുതിയ പാക്കേജ് സാധ്യമാകുമെന്നും ഡോ. ഫ്‌ളെച്ചര്‍ പറയുന്നു. എന്നാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സ്വന്തം താല്‍പര്യം മാത്രം ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്വമില്ലാത്ത, അപകടകരമായ കളിയാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇതുവരെ പറഞ്ഞിരുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions