യു.കെ.വാര്‍ത്തകള്‍

എപ്സ്റ്റീന്‍ ഫയല്‍: ആന്‍ഡ്രൂവിനെ രാത്രി റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കി

എപ്സ്റ്റീന്‍ ഫയല്‍സിലെ ആന്‍ഡ്രൂ രാജകുമാരനെതിരായ നാണംകെട്ട കഥകള്‍ പുറത്തുവന്നതോടെ രായ്ക്കുരാമാനം ആന്‍ഡ്രൂവിനെ റോയല്‍ ലോഡ്ജില്‍ നിന്നും കെട്ടുകെട്ടിച്ചു. രാജാവിന്റെ സാന്‍ഡിഗ്രാം എസ്റ്റേറ്റില്‍ പുതിയ ജീവിതം തുടങ്ങാനാണ് മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ നിര്‍ബന്ധിതനായത്.
പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചാള്‍സ് രാജാവ് മറ്റ് വഴികളില്ലാതെയാണ് ഇനിയും വെച്ചുതാമസിപ്പിക്കാതെ പുറത്തേക്കുള്ള വഴികാണിച്ചത്.

എപ്സ്റ്റീന്‍ ഫയല്‍സിലെ പുതിയ വിവരങ്ങള്‍ ബ്രിട്ടനെ ഞെട്ടിച്ചതോടെ ജനവികാരം ഉയരുന്നത് മനസ്സിലാക്കിയാണ് രാജകുടുംബത്തിന്റെ തിരക്കിട്ട നീക്കം. ജെഫ്രി എപ്സ്റ്റീന്റെ 'വളര്‍ത്തുമൃഗമാകാന്‍' ആഗ്രഹിക്കുന്നുവെന്ന് വരെ ആന്‍ഡ്രൂ കുട്ടിപ്പീഡകനോട് പറഞ്ഞുവെച്ച് ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമെ ആന്‍ഡ്രൂവിനെതിരെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മുന്‍ രാജകുമാരന് സെക്‌സില്‍ ഏര്‍പ്പെടാനായി എപ്സ്റ്റീന്‍ യുകെയിലേക്ക് യുവതിയെ എത്തിച്ച് നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഇതിനിടെയാണ് 30 മില്ല്യണ്‍ പൗണ്ടിന്റെ റോയല്‍ ലോഡ്ജില്‍ നിന്നും ആന്‍ഡ്രൂ പെട്ടിയും എടുത്ത് ഇറങ്ങിയത്.

132 മൈല്‍ അകലെയുള്ള സാന്‍ഡിഗ്രാമിലേക്ക് രാത്രിയുടെ മറവിലാണ് എത്തിച്ചതെന്നാണ് വിവരം. ഏപ്രിലില്‍ മാര്‍ഷ് ഫാമിലേക്ക് മാറ്റുന്നത് വരെ വുഡ് ഫാം കോട്ടേജിലാകും ഇയാളുടെ താല്‍ക്കാലിക താമസം. പുതിയ തെളിവുകളുടെ സാന്നിധ്യത്തില്‍ യുഎസ് അധികൃതരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂവിന് മേല്‍ സമ്മര്‍ദം രൂക്ഷമാണ്.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ കൊട്ടാരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions