യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി

ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുന്നു .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം അഞ്ചിരട്ടിയായതായി മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാര്‍ കണക്കു പ്രകാരം 2021ല്‍ 3560 ആയിരുന്നത് 2024-25ല്‍ 19310 ആയി.

അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിച്ച ശേഷം സര്‍ക്കാര്‍ ഒരുക്കുന്ന താമസ സ്ഥലങ്ങള്‍ 28 ദിവസത്തിനകം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ അഭയാര്‍ത്ഥി അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതല്‍ പേര്‍ വീടുകള്‍ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവ പ്രതിസന്ധിക്ക് കാരണമായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.

ലണ്ടനും നോര്‍ത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ നഗരങ്ങള്‍ ഭവന രഹിത അഭയാര്‍ത്ഥികളുടെ ഉയര്‍ന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രൂ വിമാനത്താവളത്തിന് അടുത്തുള്ള ഹില്ലിങ്ടണില്‍ മാത്രം 2024-25 ല്‍ 2098 അഭയാര്‍ത്ഥി കുടുംബങ്ങള്‍ ഭവന രഹിതരായിട്ടുള്ളവരുണ്ട്. 2021-22 ല്‍ ഇത് 71 മാത്രമായിരുന്നു.

ഹോട്ടല്‍ താമസം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോഴും പലര്‍ക്കും വീട് ലഭ്യമാകില്ല. മാത്രമല്ല 28 ദിവസത്തിനകം ജോലി കണ്ടെത്തുക പ്രയാസമാണ്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് അപേക്ഷ നല്‍കി ധന സഹായം കിട്ടാനുള്ള താമസവും പലര്‍ക്കും തിരിച്ചടിയാണ്.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions