യു.കെ.വാര്‍ത്തകള്‍

സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്

വീണ്ടും സമരത്തിന് കോപ്പുകൂട്ടുന്ന റസിഡന്റ് ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ മെച്ചപ്പെടുത്തിയ ശമ്പള പാക്കേജ് ഓഫര്‍ ചെയ്ത് ഹെല്‍ത്ത് സെക്രട്ടറി. ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് വെസ് സ്ട്രീറ്റിംഗ് പുതുക്കിയ പാക്കേജുമായി രംഗത്തിറങ്ങുന്നത്. കൂടിയ നിരക്കില്‍ ശമ്പളവര്‍ധന ഉള്‍പ്പെടെ നല്‍കുമെന്നാണ് വിവരം.

കൂടാതെ തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതികളില്‍ ഇടംപിടിക്കും. വിശ്രമകേന്ദ്രങ്ങള്‍, ചൂടുള്ള ഭക്ഷണം എന്നിവ ലഭിക്കാത്ത പക്ഷം ആശുപത്രികള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്താനാണ് ആലോന.

മുന്‍പ് ഓഫര്‍ ചെയ്ത പാക്കേജില്‍ നിന്നും മികച്ച മാറ്റങ്ങള്‍ വരുത്തി ഒത്തുതീര്‍പ്പിലെത്താനാണ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന സമരപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇതുവഴി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് ആവശ്യപ്പെടാനാണ് ഒരുങ്ങുന്നത്.

2023 മാര്‍ച്ച് 13-ന് ആരംഭിച്ച പണിമുടക്കുകള്‍ മൂന്നാം വാര്‍ഷികത്തിലേക്ക് എത്തുമ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ കരുത്തുണ്ടെന്നാണ് എന്‍എച്ച്എസ് സീനിയര്‍ വൃത്തങ്ങളുടെ വിശ്വാസം.

2026/27 വര്‍ഷത്തേക്ക് എന്‍എച്ച്എസില്‍ 2.5% വര്‍ധനവാണ് ഓഫര്‍ ചെയ്തിരുന്നത്. ഇത് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഇരട്ടിയാക്കി നല്‍കുമെന്നാണ് സൂചന. 26% ശമ്പളവര്‍ധന വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളില്‍ കഴിഞ്ഞ ദിവസം ബിഎംഎ ബാലറ്റിംഗ് ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ പണിമുടക്കുകള്‍ നടത്താന്‍ ഇംഗ്ലണ്ടിലെ 93.4% റസിഡന്റ് ഡോക്ടര്‍മാര്‍ സമ്മതംമൂളിയിരുന്നു. അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തെ അനുകൂലിച്ചെങ്കിലും ഇത് പണിമുടക്കായി മാറണമെന്ന് അര്‍ത്ഥമില്ലെന്ന് ബിഎംഎ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ഗവണ്‍മെന്റിന്റെ സ്വരം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലുണ്ടായ സ്ഥിതിയല്ല ഇത്, ഡോ. ഫ്‌ളെച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുഭാഗത്ത് നിന്നും ശുഭപ്രതീക്ഷയേകുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ പുതിയ പാക്കേജ് സാധ്യമാകുമെന്നും ഡോ. ഫ്‌ളെച്ചര്‍ പറയുന്നു. എന്നാല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സ്വന്തം താല്‍പര്യം മാത്രം ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്വമില്ലാത്ത, അപകടകരമായ കളിയാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇതുവരെ പറഞ്ഞിരുന്നത്.

  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions