ബിസിനസ്‌

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. വളര്‍ച്ചയും, പണപ്പെരുപ്പവും ദുര്‍ബലമായി തുടരുന്നതിനിടെയാണ് തീരുമാനം. എംപിസിയില്‍ 4-നെതിരെ 5 വോട്ടിനാണ് നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. 2024 മധ്യത്തോടെയാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയത്.

'സ്പ്രിംഗ് സീസണോടെ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നല്ല വാര്‍ത്തയാണ്. പണപ്പെരുപ്പം അവിടെ തന്നെ നില്‍ക്കുമെന്ന് ഉറപ്പിക്കണം. അതിനാലാണ് പലിശ നിരക്ക് 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. കാര്യങ്ങള്‍ നന്നായി പോയാല്‍ ബാങ്ക് നിരക്കുകള്‍ ഈ വര്‍ഷം കൂടുതല്‍ കുറയ്ക്കാനാകും', ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

ഡിസംബറില്‍ 3.4 ശതമാനത്തിലാണ് പണപ്പെരുപ്പമുള്ളത്. ഈ വര്‍ഷം പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ ഫലം കാണുമെന്ന് റേച്ചല്‍ റീവ്‌സ് അവകാശപ്പെട്ടിരുന്നു. അതേസമയം തൊഴില്‍ വിപണിയും മുന്‍പ് പ്രതീക്ഷിച്ചതിലും മോശമാകുമെന്ന് ബാങ്ക് കരുതുന്നു. ഏതായാലും മോര്‍ട്ട്‌ഗേജ് വിപണിയ്ക്ക് നിരാശയാണ്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കം മൂലം പണപ്പെരുപ്പം താഴാനും, നിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന സൂചന ബാങ്ക് നല്‍കിയിട്ടുണ്ട്.

  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions