യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍

യുകെയിലെ ആരോഗ്യ പരിചരണ മേഖലയില്‍ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാന്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഹോം ഓഫീസ് വ്യപകമായ റദ്ദാക്കുന്നു. വിസ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ നീക്കം യുകെയില്‍ കെയര്‍ വിസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പുറത്തുവന്ന ഏറ്റവും പുതിയ കണക്കു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കെയര്‍ മേഖലയിലെ 300 ലധികം സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ലൈസന്‍സുകളാണ് ഹോം ഓഫീസ് റദ്ദാക്കിയത്. ഇതില്‍ നൂറിലധികം ലൈസന്‍സുകള്‍ കഴിഞ്ഞ ആറു മാസത്തിനിടെയാണ് റദ്ദാക്കപ്പെട്ടത്. ഇത്തരത്തില്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാനോ നിലവിലുള്ളവരുടെ വിസ പുതുക്കാനോ സാധിക്കില്ല. നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം ജീവനക്കാര്‍ക്ക് നല്‍കാതിരിക്കുക, അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുകയും മതിയായ വിശ്രമം നല്‍കാതിരിക്കുകയും ചെയ്യുക. വിസ നല്‍കാനായി ഇല്ലാത്ത തസ്തികകള്‍ കാണിക്കുകയും വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്യുക. കെയര്‍ ഹോമുകളില്‍ ആവശ്യമായ സൗകര്യങ്ങളോ മതിയായ രോഗകളോ ഇല്ലാതെ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് ഹോം ഓഫീസ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങള്‍.

ഒരു സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അവിടെ ജോലി ചെയ്യുന്ന വിദേശ ജീവനക്കാര്‍ക്ക് ഹോം ഓഫീസില്‍ നിന്ന് കര്‍ട്ടെയ്ല്‍മെന്റ് ലെറ്റര്‍ ലഭിക്കും. കത്തു ലഭിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ പുതിയൊരു സ്‌പോണ്‍സറെ കണ്ടെത്തുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. ഒരേ സമയം നിരവധി സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതിനാല്‍ പുതിയൊരു ജോലി കണ്ടെത്തുക എന്നത് നിലവില്‍ അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി ഏജന്‍സികള്‍ വഴി വിസയെടുത്തെത്തിയവര്‍ കണക്കെണിയിലാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions