യു.കെ.വാര്‍ത്തകള്‍

സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍

വിശ്വാസത്തിന്റെ ആനുകൂല്യം മുതലെടുത്ത് സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍ശിക്ഷ. വിരമിച്ച വെറ്റിനേറിയനും, അധ്യാപകനുമായ ജോണ്‍ റൂബെനാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ മിഠായികള്‍ നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കിയത്.

ഡാര്‍ക്ക് വെബില്‍ നിന്നും വാങ്ങിയിരുന്ന ട്രാന്‍ക്വലൈസറുകള്‍ മിഠായികളില്‍ കുത്തിവെച്ചാണ് റൂബെന്‍ ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷം ഇരകള്‍ക്കൊപ്പം കളികള്‍ക്കിടയില്‍ മൂന്ന് മിഠായികള്‍ ഒരുമിച്ച് കഴിക്കുന്നവര്‍ക്ക് ഒരു ബാര്‍ ചോക്ലേറ്റ് സമ്മാനം നല്‍കുന്ന പരിപാടി നടത്തിയിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വെളിപ്പെടുത്തി.

ചൂഷണങ്ങള്‍ അരങ്ങേറുമ്പോള്‍ ഭാര്യ ഉണരാതിരിക്കാന്‍ ഇവര്‍ക്കും ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലെസ്റ്റര്‍ഷയര്‍ സ്റ്റതേണ്‍ ലോഡ്ജ് റസിഡന്‍ഷ്യല്‍ ഫെസിലിറ്റിയില്‍ നിന്നുമാണ് റൂബെന്‍ അറസ്റ്റിലായത്. എട്ട് കുട്ടികളും, ഒരു മുതിര്‍ന്ന ആളും രോഗബാധിതരായി മാറിയതിന്റെ പേരിലായിരുന്നു ഇത്.

30 വര്‍ഷക്കാലം സ്റ്റാതേണ്‍ ലോഡ്ജില്‍ സമ്മര്‍ ക്യാമ്പുകള്‍ നടത്താന്‍ ഇയാള്‍ സഹായം ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് വര്‍ഷങ്ങളോളം തന്റെ പീഡനങ്ങള്‍ റൂബെന്‍ നടത്തിപ്പോന്നിരുന്നുവെന്നാണ് പോലീസ് ആശങ്കപ്പെടുന്നത്. വെറ്റിനേറിയനായി ജോലി ചെയ്ത അനുഭവം ഉപയോഗിച്ചാണ് ഇരകളെ മയക്കാനുള്ള ഡോസ് ഇയാള്‍ കൃത്യമായി നല്‍കിയിരുന്നത്.

സമൂഹത്തിലെ വിശ്വസ്തനായ ലീഡറെന്ന പേര് ഉപയോഗിച്ച് വര്‍ഷങ്ങളോളം റൂബെന്‍ ഇരകളെ ദുരുപയോഗം ചെയ്തതായി ജഡ്ജ് ചൂണ്ടിക്കാണിച്ചു. കുട്ടികള്‍ക്ക് ഇത്തരം മയക്കുമരുന്നുകള്‍ നല്‍കുന്നതിന്റെ അപകടം പോലും ഇയാള്‍ ചിന്തിച്ചില്ല. കുട്ടികളോടുള്ള ലൈംഗിക ത്വര മാത്രമാണ് ഇതിനെ നയിച്ചതെന്നും ജഡ്ജ് വിമര്‍ശിച്ചു. 23 വര്‍ഷവും 10 മാസവുമാണ് കോടതി ശിക്ഷ വിധിച്ചത്.

റൂബെന്റെ ബാഗില്‍ ബേബി ഓയിലും, വാസെലിനും, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില സാധനങ്ങളും കണ്ട ഭാര്യയുടെ മകനാണ് സംശയം തോന്നി വിവരം പോലീസില്‍ അറിയിച്ചത്. എന്നാല്‍ പോലീസ് വിഷയം കാര്യമായി എടുക്കാന്‍ മൂന്ന് തവണ വിളിക്കേണ്ടി വന്നുവെന്നും കോടതിയില്‍ വ്യക്തമാക്കി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions