സിനിമ

ലാല്‍ ജോസ് നേതൃത്വം നല്‍കുന്ന ദ്വിദിന ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ് 14, 15 തീയതികളില്‍ ലണ്ടനില്‍

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നിരവധി ബോക്സ് ഓഫീസ് വിജയചിത്രങ്ങളുടെ സ്രഷ്ടാവുമായ ലാല്‍ ജോസ് നയിക്കുന്ന രണ്ട് ദിവസത്തെ സമഗ്രമായ അഭിനയവും ചലച്ചിത്ര നിര്‍മ്മാണവും ഉള്‍ക്കൊള്ളുന്ന വര്‍ക്ക്ഷോപ്പ് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 14, 15 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ലണ്ടന്‍ ഹോണ്‍ചര്‍ച്ചിലെ ക്യാമ്പിയന്‍ അക്കാദമി ഹാളില്‍ വെച്ചാണ് വര്‍ക്ക്ഷോപ്പ് നടക്കുന്നത്.

അഭിനയം, സംവിധാനം, തിരക്കഥ രചന, സിനിമാറ്റോഗ്രഫി തുടങ്ങിയ മേഖലകളില്‍ താല്‍പര്യമുള്ള അഭിനേതാക്കള്‍ക്കും നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സിനിമാ ആസ്വാദകര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വര്‍ക്ക്ഷോപ്പ് തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും ഉള്‍ക്കൊള്ളുന്നതാണ്. ലൈവ് സീന്‍ ഷൂട്ടുകള്‍ ഉള്‍പ്പെടുന്ന പരിശീലനം ഈ പരിപാടിയുടെ പ്രത്യേകതയാണ്.

വര്‍ക്ക്ഷോപ്പില്‍ ലാല്‍ ജോസിനൊപ്പം ഷിജു എം. ഭാസ്‌കര്‍ (തിരക്കഥാകൃത്ത് & ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി), ശരണ്‍ S.S. (കാസ്റ്റിംഗ് ഡയറക്ടര്‍ & ആക്ടിംഗ് കോച്ച്), അരുണ്‍ കുമാര്‍ (സംവിധായകന്‍) എന്നിവരും ക്ലാസുകള്‍ നയിക്കും.

സ്‌ക്രീന്‍ അഭിനയം, ഓഡിഷന്‍ തയ്യാറെടുപ്പ്, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, സിനിമാ വ്യവസായത്തിലേക്കുള്ള പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ പരിശീലനമാണ് പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക.

വര്‍ക്ക്ഷോപ്പിനോടനുബന്ധിച്ച് 'Connecting Actors & Filmmakers' എന്ന പ്രത്യേക നെറ്റ്വര്‍ക്കിംഗ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. അഭിനയം, സംവിധാനം, തിരക്കഥ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, നിര്‍മ്മാണം തുടങ്ങിയ സിനിമാ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സെഷന്‍ സഹായകരമായിരിക്കും.

പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളും, ഫാക്കല്‍റ്റിയുമായി സംവദിക്കാനുള്ള പ്രത്യേക ചോദ്യോത്തര സെഷനുകളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:

കലാഭവന്‍ ലണ്ടന്‍

07841 613973

kalabhavanlondon@gmail.com

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions