യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ടിവി കാണാനുള്ള ലൈസന്‍സ് ഫീസ് വീണ്ടും കൂട്ടി


യുകെയില്‍ ടിവി കാണാനുള്ള ലൈസന്‍സ് ഫീസ് വീണ്ടും ഉയര്‍ത്തി. പണപ്പെരുപ്പത്തിന് ആനുപാതികമായി ഈ വര്‍ഷം 5.50 പൗണ്ടിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഏപ്രില്‍ 1മുതല്‍ നിലവില്‍ വരും. കളര്‍ ടെലിവിഷന്‍ കാണുന്നതിന് 174.50പൗണ്ടായിരുന്നു നിലവിലെ നിരക്ക്. ഇതു കൂടി 180 പൗണ്ടാകും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന് 60.50 പൗണ്ടാണ് പുതിയ ലൈസന്‍സ് ഫീസ്. രണ്ടു പൗണ്ടാണ് ഇതിന് വര്‍ധിക്കുന്നത്. 58.50 നിലവിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൈസന്‍സ് ഫീസ്.

2024 ല്‍ പണപ്പെരുപ്പ നിരക്ക് കൂടുതലായിരുന്നതിനാല്‍ 10.50 പൗണ്ടിന്റെ വര്‍ധനവാണ് ഉണ്ടായത്. പരസ്യ വരുമാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ബിബിസിയുടെ പ്രവര്‍ത്തനത്തിനാണ് ലൈസന്‍സില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്.

ബിബിസിയുടെ ഏതെങ്കിലും ചാനലിലെ പരിപാടികള്‍ ടിവിയിലൂടേയോ കമ്പ്യൂട്ടറിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ കാണുന്നതിനോ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ലൈസന്‍സ് ആവശ്യമാണ്. ഇതിന് വീഴ്ചയുണ്ടായാല്‍ ആയിരം പൗണ്ട് വരെ പിഴ ശിക്ഷയും കോടതി ചെലവും നല്‍കേണ്ടിവരും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions