യു.കെ.വാര്‍ത്തകള്‍

മണ്ടേല്‍സണ്‍ വിവാദം: പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മക്‌സ്വീനി രാജിവെച്ചു

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേരയുടെ ഇളക്കം കൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി രാജിവെച്ചു. ജെഫ്രി എപ്സ്റ്റീന്‍ വിവാദത്തില്‍പ്പെട്ട പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കുട്ടീപ്പീഡനത്തില്‍ ജയിലിലായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അറിഞ്ഞിട്ടും ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നില്‍ താനാണെന്നാണ് മക്‌സ്വീനിയുടെ വാദം. സ്റ്റാര്‍മറെ രക്ഷിക്കാനായാണ് മക്‌സ്വീനി രാജിവെച്ചത്.

എന്നാല്‍ അധികാരത്തിലേക്ക് എത്താന്‍ കീര്‍ സ്റ്റാര്‍മറെ കൈപിടിച്ച് നടത്തിയ മക്‌സ്വീനിയില്ലാതെ പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് ലേബര്‍ എംപിമാര്‍ പരസ്യമായി സമ്മതിക്കുന്നു. ഇടത് എംപിമാര്‍ ഇതിനകം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും നന്മയെ കരുതി സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ലേബര്‍ എംപി ബ്രയാന്‍ ലെഷാം തുറന്നടിച്ചു.

മക്‌സ്വീനിയുടെ രാജി ഒരു തുടക്കമാണെന്ന് ലേബര്‍ എംപിമാര്‍ പറയുന്നു. എന്നാല്‍ രാഷ്ട്രീയം വൃത്തിയാക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ദേശീയ അഭിസംബോധന നടത്താന്‍ ഒരുങ്ങുകയാണ് കീര്‍ സ്റ്റാര്‍മര്‍. താന്‍ രാജിവെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിന്റെ തയാറെടുപ്പ്. പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തിലും സ്റ്റാര്‍മര്‍ സംസാരിക്കും.

അതേസമയം, പ്രധാനമന്ത്രി പദത്തിലെ പിന്‍ഗാമികളായി കരുതുന്ന ആഞ്ചെല റെയ്‌നറും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിനുള്ള തയാറെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി കേവലം 18 മാസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായും, സാമ്പത്തികമായും തിരിച്ചടിക്കുമെന്ന് സ്റ്റാര്‍മര്‍ അനുകൂലികള്‍ വാദിക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions