യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്റെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും മോശം അവസ്ഥയില്‍

ലേബര്‍ ഭരണത്തിന് കീഴില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പച്ച തൊടുന്ന ലക്ഷണമില്ല. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നയങ്ങള്‍ പൊളിച്ചെഴുതി ലേബര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തിരിച്ചടി നേരിടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഓരോ ബജറ്റിലും നികുതി കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും അവതരിപ്പിക്കാനും കഴിയുന്നില്ല.

ഇതിന്റെയെല്ലാം പ്രത്യാഘാതം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സ്ഥാപനങ്ങള്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ ആളുകളെ ജോലിക്കെടുക്കാനും, നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ തയാറല്ലെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പുതുവര്‍ഷത്തിലും പുതിയ പെര്‍മനന്റ് തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ പറയുന്നു.

തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കാതിരിക്കണമെങ്കില്‍ ഗവണ്‍മെന്റ് രീതികള്‍ മാറ്റേണ്ടി വരുമെന്ന് റിക്രൂട്ട്‌മെന്റ് ഇന്‍ഡസ്ട്രി ബോഡി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 5.1 ശതമാനത്തിലണ് തൊഴിലില്ലായ്മ. നികുതി വര്‍ധന, മിനിമം വേജ് വര്‍ധന, പുതിയ ജോലിക്കാരുടെ അവകാശ നയങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് ബ്രിട്ടീഷ് ബിസിനസ്സുകളെ സ്തംഭിപ്പിച്ചു നിര്‍ത്തുന്നതിന് കാരണം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions