യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ സ്‌കൂളില്‍ 13 വയസുകാരന്റെ കത്തി അക്രമണം; രണ്ട് ആണ്‍കുട്ടികള്‍ക്ക് ഗുരുതരമായി കുത്തേറ്റു

ലണ്ടനിലെ സ്‌കൂളില്‍ 13 വയസുകാരനായ ആണ്‍കുട്ടി നടത്തിയ കത്തി അക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവം തീവ്രവാദി അക്രമണമാണെന്നാണ് സംശയിക്കുന്നത്. ക്ലാസ്മുറിയില്‍ വെച്ച് ലഞ്ച് കഴിക്കാനുള്ള സമയത്തിന് തൊട്ടുമുന്‍പാണ് കൗമാരക്കാരന്‍ കത്തിയെടുത്ത് 13 വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്തിലും, പുറത്തും കുത്തിയിറക്കിയത്. 'അള്ളാഹു അക്ബര്‍' വിളിച്ച് കൊണ്ടായിരുന്നു അക്രമം എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 വയസുകാരനായ മറ്റൊരു ആണ്‍കുട്ടിയെയും അക്രമത്തിന് ഇരയാക്കി. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ കിംഗ്‌സ്ബറി ഹൈ സ്‌കൂളിലാണ് ഭയന്നുനിലവിളിച്ച കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അക്രമി കത്തിക്കുത്ത് നടത്തിയത്.

സായുധ പോലീസ് സംഭവം അറിഞ്ഞ് എത്തുമ്പോഴേക്കും അക്രമി ഇവിടെ നിന്നും രക്ഷപ്പെട്ടു. ഒരു മണിക്കൂറിന് ശേഷമാണ് അടുത്തൊരു സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്. കൊലപാത ശ്രമം നടത്തിയതെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം, അക്രമി കിംഗ്‌സ്ബറി ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് വിവരം. ഇതോടെ അക്രമി എങ്ങനെ ആയുധം ഒളിപ്പിച്ച് സ്‌കൂള്‍ കെട്ടിടത്തില്‍ കയറിയെന്ന ചോദ്യവും ഉയരുന്നു. അക്രമത്തില്‍ പരുക്കേറ്റ രണ്ട് കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. ഇപ്പോള്‍ തീവ്രവാദ വിരുദ്ധ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പറഞ്ഞു.

തീവ്ര ആശയം മുന്‍നിര്‍ത്തിയുള്ള അക്രമമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നിരുന്നാലും കത്തിക്കുത്ത് ഭീകരാക്രമമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ അക്രമത്തിന് ഇരയാകുന്നുവെന്ന വാര്‍ത്ത കേട്ട് രക്ഷിതാക്കളും ആശങ്കയിലായി.

സംഭവം സ്കൂള്‍ സമൂഹത്തെയും പ്രദേശവാസികളെയും ഭയചകിതരാക്കി . ചില കുട്ടികള്‍ കണ്ണീരോടെ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുന്നതും രക്ഷിതാക്കള്‍ ഭീതിയിലായിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സ്കൂളിന് വളരെ വേദനാജനകമായ സംഭവം ആണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അലക്‌സ് തോമസ് പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions